സമ്പൂർണ ഒാൺലൈൻ സംവിധാനം നടപ്പാക്കും ^കെ.ടി. ജലീൽ

സമ്പൂർണ ഒാൺലൈൻ സംവിധാനം നടപ്പാക്കും -കെ.ടി. ജലീൽ പത്തനാപുരം: ജനങ്ങള്‍ക്ക് പഞ്ചായത്ത് സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് സമ്പൂര്‍ണ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തി​െൻറ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് വര്‍ഷത്തിനകം പഞ്ചായത്ത് വഴി സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍നിന്ന് ലഭ്യമാക്കും. തദ്ദേശസ്ഥാപനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് പുതിയദിശ വേണം. ഓഫിസ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരുടെ സഹകരണത്തോടെ പദ്ധതി രൂപവത്കരിക്കും. വലിയ റോഡുകളുടെ നവീകരണത്തിന് തദ്ദേശവകുപ്പിന് ബുദ്ധിമുട്ടുണ്ട്. അത്തരം റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുക്കാന്‍ ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സോളാര്‍ പാനല്‍ സമര്‍പ്പണവും ലൈഫ് മിഷന്‍ പൂര്‍ത്തികരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനവും മന്ത്രി കെ. രാജു നിര്‍വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. സജീഷ് ആദരിച്ചു. ഫീഡിങ് റൂമി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശ ശശിധരന്‍ നിര്‍വഹിച്ചു. ആദിവാസി മൂപ്പന്‍മാരെ ജില്ല പഞ്ചായത്ത് അംഗം അഡ്വ. എസ്. വേണുഗോപാല്‍ ആദരിച്ചു. പഞ്ചായത്ത് എ.ഇ ആശ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിത രാജേഷ്, എ. റഷീദ്, സുധ വസന്തന്‍, ആര്‍. രഞ്ചിത്ത്, ലത സോമരാജന്‍, റിയാസ് മുഹമ്മദ്, എന്‍. ജഗദീശന്‍, ചെമ്പനരുവി മുരളി, കെ. തോമസ്, മനുഭായി, എം.എ. മുഹമ്മദ്, അബ്ദുല്‍ മജീദ്, ബിന്ദുലേഖ, ഷെമീം, വിളക്കുടി ചന്ദ്രന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.