പിടിയിലായ പ്രതികള്‍
പൂന്തുറ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തന് വിധേയമാക്കിയ കേസിലെ രണ്ടു പേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ബീമാപളളി പത്തേക്കര്‍ സ്വദേശികളായ റാസിക്ക്, അഷ്ക്കര്‍ എന്നിവരെയാണ് പിടികൂടിയത്. ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു കേസിനിടയായ സംഭവം. സ്റ്റേഷന് പരിധിയിലുളള കുട്ടിയെ ഇവര്‍ രണ്ട് പേരും ചേര്‍ന്ന് നിരവധി തവണ പീഡനത്തിന് വിധേയമാക്കി എന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ നല്കിയ പരാതിയിലുളളത്.
പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയപ്പോള്‍ ഇവര്‍ ചെന്നൈയിലും അവിടെ നിന്നു ബംഗളൂരിവിലേക്കും രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ ബംഗളൂരുവില്‍ ഉണ്ടെന്നറിഞ്ഞ പൊലീസ് ബംഗളൂരുവില്‍ ക്യാമ്പ് ചെയ്യുകയും കഴിഞ്ഞ ദിവസം പ്രതികളെ പിടികൂടുകയുമായിരുന്നു. പൂന്തുറ എസ്.എച്ച്.ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ ശ്രീജേഷ്, സി.പി.ഒ മാരായ രാജേഷ്, സനല്‍, അനീഷ് എന്നിവരുള്‍പ്പെട്ട പൊലീസ് സംഘം അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.