കൊല്ലം: ഒരേസമയം ജനിച്ച് കളിച്ചും പഠിച്ചും വളർന്ന മൂവർസംഘത്തിന് എസ്.എസ്.എൽ.സി പരീക്ഷയിലും ഒരേവിജയം. കരിക്കോട് ടി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ആർച്ച, ആർദ്ര, ആർഷ എന്നിവരാണ് എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയത്. തിരുവനന്തപുരം പി.എസ്.സി ഒാഫിസിലെ ജീവനക്കാരനായ കരിക്കോട് പേരൂർ അവിട്ടത്തിൽ ഷിജി സനാദനെൻറയും റീനിയുടെയും മക്കളാണ് മൂവരും. എൽ.കെ.ജി മുതൽ ഒരേക്ലാസിലായിരുന്നു പഠനം. എട്ടാം ക്ലാസ് മുതലാണ് ടി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെത്തുന്നത്. പ്ലസ് ടുവിന് സയൻസ് ഗ്രൂപ് എടുക്കാനാണ് മൂവരുടെയും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.