തിരുവനന്തപുരം: ഇ.എം.എസ് ഭവനപദ്ധതിയിലെ ബാക്കി ധനസഹായം ബാങ്ക്വായ്പയെടുത്ത് പൂർണമായും നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇതിനായി സർക്കാറിൽനിന്ന് അനുമതി വാങ്ങണം. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഇൗ നിർദേശം നൽകിയത്. ഇ.എം.എസ് ഭവനപദ്ധതി ഉപഭോക്താക്കൾക്ക് വേണ്ടി വിജയൻ നായർ നൽകിയ പരാതിയിലാണ് നടപടി. ഭവനനിർമാണത്തിനായി ഉണ്ണികുളം പഞ്ചായത്തിൽ നിന്ന് 75,000 രൂപ തനിക്കും മറ്റുള്ളവർക്കും അനുവദിച്ചിരുന്നതായി വിജയൻ നായർ പറയുന്നു. 2012ൽ ജനറൽ വിഭാഗത്തിന് ധനസഹായം രണ്ടുലക്ഷമായി ഉയർത്തി. 125ലധികം പേർക്ക് ഒരു ലക്ഷം രൂപ നൽകി. കടംവാങ്ങി വീട് പണി പൂർത്തിയാക്കിയവർക്ക് പഞ്ചായത്ത് ബാക്കി തുക നൽകുന്നില്ലെന്ന് പരാതിയിലുണ്ട്. തുകക്കായി പഞ്ചായത്തിനെ സമീപിച്ചപ്പോൾ ഫണ്ടില്ലെന്നായിരുന്നു മറുപടി. എന്നാൽ, സമീപപഞ്ചായത്തുകൾ രണ്ട് ലക്ഷം രൂപ വീതം നൽകി. ഉണ്ണികുളം പഞ്ചായത്ത് സെക്രട്ടറി കമീഷനിൽ റിപ്പോർട്ട് നൽകി. വർധിപ്പിച്ച നിരക്കിലുള്ള പരമാവധി തുക നൽകാൻ പഞ്ചായത്തിൽ പദ്ധതിവിഹിതം ലഭ്യമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭവനനിർമാണം പൂർത്തിയാക്കാത്തവർക്ക് സർക്കാറിെൻറ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പരമാവധി തുക അനുവദിക്കുന്നതാണെന്നും റിപ്പോർട്ടിലുണ്ട്. സർക്കാർ അനുമതി നൽകിയാൽ ബാങ്ക്വായ്പ ലഭ്യമാക്കി പരാതി പരിഹരിക്കാമെന്നും പഞ്ചായത്തിെൻറ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.