ഇൻസ്ട്രക്ടർ ഒഴിവ്; അഭിമുഖം ജൂലൈ രണ്ടിന്

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിലെ ടെക്സ്ൈറ്റൽ ടെക്‌നോളജി വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഇൻ ടെക്സ്ൈറ്റൽ (രണ്ടൊഴിവ്) ഇൻട്രക്ടർ ഇൻ വീവിങ് (ഒരൊഴിവ്), ട്രേഡ് ഇൻസ്ട്രക്ടർ (രണ്ടൊഴിവ്), ട്രേഡ്‌സ്മാൻ (ഒരൊഴിവ്) എന്നീ തസ്തികളിൽ താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂലൈ രണ്ടിനു രാവിലെ 10ന് കോളജിൽ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. വിശദവിവരം കോളജ് വെബ്‌സൈറ്റിൽ www.cpt.ac.in ലഭ്യമാണ്. ഫോൺ: 0471 2360391. 'ലൈഫ്' തുണയായി; അതിയന്നൂരിൽ 34 കുടുംബങ്ങൾക്ക് വീട് തിരുവനന്തപുരം: സംസ്ഥാന സർക്കാറി​െൻറ പദ്ധതിയായ ലൈഫിലൂടെ അതിയന്നൂർ ബ്ലോക്കിലെ 35 കുടുംബങ്ങൾക്ക് വീടായി. വിവിധ ഭവനപദ്ധതികളുടെ സഹായം ലഭിച്ചിട്ടും വീടി​െൻറ നിർമാണം പൂർത്തീകരിക്കാൻ കഴിയാതെപോയ 35 ഗുണഭോക്താക്കൾക്കാണ് വീട് ലഭിച്ചത്. അതിയന്നൂരിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട നാലുപേർക്കും കാഞ്ഞിരംകുളത്ത് ജനറൽ വിഭാഗത്തിൽ ഒരാൾക്കും കോട്ടുകാലിൽ എസ്.സി വിഭാഗത്തിൽ എട്ടുപേർക്കും ജനറൽ വിഭാഗത്തിൽ രണ്ടുപേർക്കും കരുംകുളത്ത് ജനറൽ വിഭാഗത്തിൽ രണ്ടുപേർക്കും വെങ്ങാനൂരിൽ എസ്.സി. വിഭാഗത്തിൽപെട്ട 18 ഗുണഭോക്താക്കൾക്കുമാണ് വീട് ലഭിച്ചത്. ഫിഷറീസ് വകുപ്പി​െൻറ കീഴിൽ ഒരു വീടി​െൻറയും പട്ടികജാതി വികസനവകുപ്പി​െൻറ നേതൃത്വത്തിൽ 21 വീടി​െൻറയും നിർമാണം പൂർത്തീകരിച്ചുവരുന്നു. എല്ലാ വകുപ്പുകളും ജില്ലതല വിജിലൻസ് സെല്ലുകൾ രൂപവത്കരിക്കാൻ നിർദേശം തിരുവനന്തപുരം: വകുപ്പുകളെ സംബന്ധിച്ച പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി എല്ലാ വകുപ്പുകളും ജില്ലതല വിജിലൻസ് സെല്ലുകൾ രണ്ടാഴ്ചക്കകം രൂപവത്കരിക്കാൻ നിർദേശം. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് വി.ആർ. വിനോദി​െൻറ അധ്യക്ഷതയിൽ നടന്ന ജില്ലതല വിജിലൻസ് കമ്മിറ്റിയാണ് നിർദേശം നൽകിയത്. ഓരോ വകുപ്പിലെയും വിജിലൻസ് സെല്ലിൽ ലഭിക്കുന്ന പരാതികൾ, തീർപ്പാക്കൽ എന്നിവ സംബന്ധിച്ച വിശദമായ ത്രൈമാസ റിപ്പോർട്ട് നൽകാനും ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കാനും വകുപ്പുകൾക്ക് നിർദേശം നൽകി. യോഗത്തിൽ പങ്കെടുക്കാത്ത വകുപ്പുകളോട് വിശദീകരണം തേടും. വിജിലൻസ് ഡിവൈ.എസ്.പി. എ. അബ്ദുൽ വഹാബ്, സമിതിയംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.