കൊല്ലം: പട്ടികവര്‍ഗക്കാര്‍ കുറവുള്ള 43 തദ്ദേശസ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ.ടി. ജലീൽ. കൊല്ലം സി.എസ്.െഎ ഹാളിൽ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ ലഭ്യമാക്കുന്നതിലെ പരിമിതിയും മറികടക്കാനാണ് ശ്രമം. പഞ്ചായത്തിന് ഒരു അസിസ്റ്റൻറ് എൻജിനീയറെ വീതം നല്‍കുന്നതും പരിഗണനയിലാണ്. ലൈഫ് മിഷെൻറ ഭാഗമായി നിര്‍മിക്കുന്ന വീടുകള്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്തവരെ തടസ്സം നീക്കി ഉള്‍ക്കൊള്ളിക്കാനായി ശ്രമം നടത്തണം. ജില്ലയില്‍ ഇക്കൊല്ലം 9748 പദ്ധതികളുടെ പരിശോധന പൂര്‍ത്തിയായി. 4217 പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നല്‍കി. 3629 പദ്ധതികളുടെ നിര്‍വഹണം തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിെൻറ തുടക്കത്തില്‍ തന്നെ 21.57 ശതമാനം നിര്‍വഹണ പുരോഗതിയാണുള്ളെതന്നും മന്ത്രി വ്യക്തമാക്കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ വി. രാജേന്ദ്രബാബു, ജില്ല പ്ലാനിങ് ഓഫിസര്‍ പി. ഷാജി, എം. വിശ്വനാഥന്‍, ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. മികച്ച പ്രവര്‍ത്തനം കാഴ്ചെവച്ച തദ്ദേശസ്ഥാപന ഭാരവാഹികള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.