നേപ്പാളിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് സെമിനാര്‍ 28ന്

തിരുവനന്തപുരം: നേപ്പാളിലെ ടൂറിസം-വാണിജ്യ-വ്യവസായ മേഖലകളിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് 28ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നേപ്പാള്‍ എംബസിയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സും (ഫിക്കി) ചേര്‍ന്ന് സെമിനാര്‍ സംഘടിപ്പിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന സെമിനാറില്‍ ഇന്ത്യയിലെ നേപ്പാള്‍ അംബാസഡര്‍ ഇന്‍ ചാര്‍ജ് ഭരത് കുമാര്‍ റെഗ്്മി മുഖ്യപ്രഭാഷണം നടത്തും. സെക്കന്‍ഡ് സെക്രട്ടറി ബാബു റാം സിഖ്ദ്യാല്‍ നേപ്പാളിലെ ടൂറിസം - വാണിജ്യ- വ്യവസായ മേഖലയിലെ അവസരങ്ങളെക്കുറിച്ച് വിവരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. രജിസ്ട്രേഷന് kesc@ficci.com എന്ന ഇ-മെയിലിലും 0484 4058041/42, 9746903555 എന്നീ ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.