നടൻ ഇന്ദ്രൻസിനെ ആദരിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല ഡിപ്പാർട്മ​െൻറ്സ് യൂനിയ​െൻറ നേതൃത്വത്തിൽ സംസ്ഥാന അവാർഡ് ജേതാവ് ഇന്ദ്രൻസിനെ ആദരിച്ചു. കാര്യവട്ടം കാമ്പസിൽ സംഘടിപ്പിച്ച 'ഇന്ദ്രവിസ്മയം' പരിപാടിയിലാണ് ആദരിച്ചത്. 'നടന്മാർക്ക് ഉണ്ടാകേണ്ട ചില ചേരുവകളുണ്ട്. ശാരീരികമായി തനിക്കതില്ല. എന്നാൽ, ഇങ്ങനെയൊരു അവാർഡ് തന്നെ തേടിയെത്തിയതിൽ സന്തോഷമുണ്ടെന്ന് ഇന്ദ്രൻസ് പറഞ്ഞു. അവാർഡ് കിട്ടാൻ 36 വർഷം വേണ്ടിവന്നതിൽ ദുഃഖമുണ്ടോ എന്ന വിദ്യാർഥിയുടെ ചോദ്യത്തിന് 'ഞാൻ തന്നെ എന്നെ മാർക്കറ്റിങ് ചെയ്തിരുന്നെങ്കിൽ നേരേത്ത കിട്ടുമായിരുന്നിരിക്കാം' എന്ന മറുപടി കുട്ടികളിൽ ചിരി പടർത്തി. വൈകിയാണെങ്കിലും പപ്പു പിഷാരടിയെന്ന നല്ലൊരു കഥാപാത്രത്തിലൂടെ അവാർഡ് നേടാനായതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ഇപ്പോഴും ഹാസ്യം നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യാനാണ് ഉത്സാഹമെന്ന് കുസൃതിച്ചിരിയോടെ അദ്ദേഹം പറഞ്ഞുനിർത്തി. മികച്ച നടനുള്ള സംസ്ഥാന അവാർഡിനും സാമൂഹികപ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡിനും അർഹമായ 'ആളൊരുക്കം' സിനിമയുടെ സംവിധായകൻ സി.വി. അഭിലാഷും ചടങ്ങിൽ സംബന്ധിച്ചു. എസ്.എഫ്.ഐ കാമ്പസ് കമ്മിറ്റി പ്രസിഡൻറ് ജോൺ വില്യംസ് ഇന്ദ്രൻസിന് പുസ്തകങ്ങൾ നൽകി ആദരിച്ചു. അഭിലാഷിെന ഡിപ്പാർട്മ​െൻറ്സ് യൂനിയൻ കൗൺസിലർ അഖിലേഷ് ആദരിച്ചു. ഡിപ്പാർട്മ​െൻറ്സ് യൂനിയൻ ചെയർമാൻ എസ്. അതുൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.