കാട്ടാക്കട: കാട്ടാക്കടയെ ചക്കപട്ടണമാക്കാനായി കട്ടയ്ക്കോട് സർവിസ് സഹകരണബാങ്കിെൻറ നേതൃത്വത്തിൽ നടത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ആറുമാസത്തിനകം പ്രദേശത്ത് അയ്യായിരം വരിക്കപ്ലാവ് െവച്ചുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് പ്രസിഡൻറ് കട്ടയ്ക്കോട് സുബ്രഹ്മണ്യം പറഞ്ഞു. അന്യംനിന്നുപോയ ചെമ്പരത്തിവരിക്ക, തേന്‍വരിക്ക തുടങ്ങിയ പ്ലാവുകള്‍ െവച്ചുപിടിപ്പിക്കും. 2021ഒാടെ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി. പ്ലാവ് നടുന്നതുമുതല്‍ വിളവെടുക്കുന്നതുവരെ ബാങ്കിെൻറ മേല്‍നോട്ടവും പ്രോത്സാഹനവും ഉണ്ടാകും. തരിശുകിടക്കുന്ന വസ്തുക്കളിലെ അതിര്‍ത്തികളിലും റോഡുവക്കുകളില്‍ തണല്‍മരമായും പ്ലാവ് െവച്ചുപിടിപ്പിക്കും. നിയോ ഡെയില്‍ സ്കൂളില്‍ നടന്ന പരിസ്ഥിതിദിന ആഘോഷം അശ്വതിതിരുനാൾ ഗൗരി ലക്ഷ്മി ഭായ് പ്ലാവിന്‍തൈ നട്ട് ഉദ്‌ഘാടനം ചെയ്തു. ഡീനാ ദാസ്, ഡെയില്‍വ്യൂ ഡയറക്ടര്‍ സി. ക്രിസ്തുദാസ് എന്നിവര്‍ സംസാരിച്ചു. പരുത്തിപ്പള്ളി ഗവണ്‍മെൻറ് വൊക്കേഷനല്‍ ആൻഡ് ഹയര്‍സെക്കൻഡറി സ്കൂളിൽ വിദ്യാർഥികള്‍ ആയിരം ഫലവൃക്ഷത്തൈകള്‍ നട്ടു. കുറ്റിച്ചല്‍ പഞ്ചായത്തിെൻറയും പരുത്തിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിെൻറയും സഹകരണത്തോടെയായിരുന്നു പരിപാടി. പഞ്ചായത്തില്‍ നിന്ന് നടാനാവശ്യമായ ഫലവൃക്ഷത്തൈകള്‍ ലഭിച്ചു. പരുത്തിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമാണ് വിദ്യാർഥികള്‍ ആയിരത്തോളം ഫലവൃക്ഷത്തൈകള്‍ നട്ടത്. ആശാവര്‍ക്കര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും കുട്ടികളുടെ സഹായത്തിനെത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുധീര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ജോയി ജോണ്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ബി. സജീവ്, വളൻറിയര്‍ സെക്രട്ടറിമാരായ ജീവന്‍ റോയി, ആദിത്യ തളിയത്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.