കണിയാപുരം: പാണൂർ മുസ്ലിം ജമാഅത്തിെൻറ ആഭിമുഖ്യത്തിൽ സിവിൽ സർവിസ് നേടിയ രഹ്ന റാഫിയെയും എം.ബി.എക്ക് റാങ്ക് നേടിയ ഷഹാന ഷാനവാസിനെയും അനുമോദിച്ചു. തദ്ദേശ ഭരണ-ന്യൂനപക്ഷക്ഷേമ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചീഫ് ഇമാം എച്ച്. ഷഹീർ മൗലവി അധ്യക്ഷതവഹിച്ചു. ഉന്നത വിജയം നേടിയ സെക്കൻഡറി -ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള കാഷ് അവാർഡ് തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ പ്രസിഡൻറ് ഇ.എം. നജീബ് വിതരണം ചെയ്തു. അന്താരാഷ്ട്ര സർക്കിൾ ഫെൻസിങ് ടൂർണമെൻറ് ജേതാക്കളായ മുഹ്സിൻ, നസാൽ എ. നജീബ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. മജ്ലിസ് ഫെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച സലാമത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണംചെയ്തു. എ. ഷാഫി, ഹാഷിം, എച്ച്. ഷക്കീർ എന്നിവർ സംസാരിച്ചു. ജമാഅത്ത് പ്രസിഡൻറ് എം. മുഹമ്മദ് റഷീദ് സ്വാഗതവും സെക്രട്ടറി എം.കെ. ഫാറൂഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.