മ്യാന്മറിൽ ഹിന്ദുക്കളുടെ മൃതദേഹം: കുറ്റക്കാരെ ശിക്ഷിക്കണമെന്ന്​ ഇന്ത്യ

ന്യൂഡൽഹി: മ്യാന്മറിലെ രാഖൈനിൽ 45 ഹിന്ദുക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ഇന്ത്യ. ഇതുസംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിലാണ് വിദേശകാര്യ വക്താവ് രവീഷ് കുമാർ മ്യാന്മർ സർക്കാറിനോട് നടപടിയാവശ്യപ്പെട്ടത്. 45 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും 48 പേരെ കാണാനില്ലെന്നും ഇതിനുപിന്നിൽ റോഹിങ്ക്യകളാണെന്നും മ്യാന്മർ ഭരണകൂടം പറഞ്ഞിരുന്നു. കൊല്ലപ്പെട്ടവരുെട കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.