'രോഗികള്‍ മരിക്കാനിടയായത് ആന്‍ജിയോപ്ലാസ്​റ്റിയിലെ പിഴവല്ല'

കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം മൂന്നു രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദീകരണവുമായി ശസ്ത്രക്രിയ കരാറെടുത്തു നടത്തിയ സ്വകാര്യ ആശുപത്രി അധികൃതര്‍. രോഗികള്‍ മരിക്കാനിടയായത് ആന്‍ജിയോപ്ലാസ്റ്റിയിലുണ്ടായ പിഴവല്ലെന്ന് ഹൃദ്രോഗകേന്ദ്രം സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രതാപ്കുമാര്‍ പറഞ്ഞു. ആന്‍ജിയോപ്ലാസ്റ്റി നടത്തിയതി​െൻറ തെളിവായി സീഡിയുണ്ട്. ആന്‍ജിയോപ്ലാസ്റ്റി നടത്തേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. ഇതില്‍ പാകപ്പിഴവില്ല. ഇ.എസ്.ഐ ആശുപത്രി അധികൃതര്‍ക്ക് ഹൃദ്രോഗകേന്ദ്രത്തിനു മേൽ നിയന്ത്രണമില്ലെന്ന ആശുപത്രി സൂപ്രണ്ടി​െൻറ അഭിപ്രായം അടിസ്ഥാനരഹിതമാണെന്നും ഹൃദ്രോഗകേന്ദ്രത്തില്‍ ചികിത്സ നടത്താതെ പുറത്തെ ആശുപത്രികളിലേക്ക് രോഗികളെ പറഞ്ഞുവിടാന്‍ പലര്‍ക്കും താല്‍പര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.