കൊല്ലം: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിെൻറ കഴിഞ്ഞവർഷെത്ത കേരളോത്സവത്തിൽ വിജയികളായ റോഡുവിള ഗരുഡ ക്ലബിെൻറ കലാ, കായിക താരങ്ങൾക്ക് യഥാസമയം സമ്മാനങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് ഇൗവർഷത്തെ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞവർഷത്തെ കേരളോത്സവത്തിൽ വിജയികളായവർക്ക് റോഡുവിളയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനദാനം നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. പറഞ്ഞപ്രകാരം ക്ലബ് ഭാരവാഹികളും മത്സര വിജയികളും റോഡുവിളയിൽ എത്തിയിരുന്നു. എന്നാൽ, ക്ലബിനെ അറിയിക്കാതെ സംഘാടകർ മറ്റൊരുസ്ഥലത്ത് സമ്മാനദാനം നടത്തുകയായിരുന്നു. ഇതിനെതിരെ പരാതിയുമായി സംഘാടകരെ സമീപിച്ചപ്പോൾ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും കാഡ്ബോഡ് പെട്ടിയിലാക്കി നൽകി. താരങ്ങളെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് ഗരുഡ ക്ലബ് സമ്മാനങ്ങൾ നിരസിച്ചിരുന്നതായും ഭാരവാഹികൾ അറിയിച്ചു. വെളിനല്ലൂർ ഗ്രാമപഞ്ചായത്തിെൻറ കേരളോത്സവത്തിൽ കഴിഞ്ഞ ആറുവർഷവും തുടർച്ചയായി ചാമ്പ്യന്മാരായ ടീമാണ് ഗരുഡ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. അതേസമയം, കൃത്യമായി അറിയിച്ചിട്ടും സമ്മാനദാന ചടങ്ങിൽ പെങ്കടുക്കാതിരുന്നതിനാലാണ് സമ്മാനങ്ങൾ കിട്ടാതിരുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. നിർമല 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.