കൊല്ലം: മൈേക്രാ ഫിനാന്‍സ് വഴി വായ്പയും ജോലിയും തരപ്പെടുത്താമെന്ന് പറഞ്ഞ് കബളിപ്പിച്ച യുവതിക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന് തട്ടിപ്പിനിരയായവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേരളപുരം സ്വദേശിനി നദിയയാണ് (30) തട്ടിപ്പ് നടത്തിയതെന്ന് ഇവർ പറയുന്നു. ഒരാളുടെ കൈയിൽനിന്ന് 1300 രൂപയും ഫോേട്ടായും അടക്കമാണ് യുവതി വാങ്ങിയിരുന്നത്. ജില്ലയുടെ വിവിധഭാഗങ്ങളിൽ എത്തി ചെറു ഗ്രൂപ്പുകളായി തിരിച്ച് ഏജൻറുമാരെ അവരിൽനിന്ന് തന്നെ തെരഞ്ഞെടുത്താണ് പണപ്പിരിവ് നടത്തിയത്. വിശ്വസിപ്പിക്കാനായി രണ്ടുമൂന്നു പേർക്ക് വായ്പ നൽകുകയും ചെയ്തു. എട്ടുലക്ഷത്തിലധികം രൂപയാണ് ഗ്രൂപ്പുകള്‍ വഴി തട്ടിയെടുത്തത്. പണം തിരികെലഭിക്കാത്തതിനെ തുടര്‍ന്ന് യുവതിയെ തടഞ്ഞുെവച്ച് പൊലീസിന് കൈമാറിയിരുന്നു. കേസില്‍ റിമാൻഡിലായ യുവതി ഇപ്പോള്‍ ജാമ്യത്തിൽ പുറത്തിറങ്ങി. നഷ്ടപ്പെട്ട പണം തിരികെകിട്ടാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. ഇരവിപുരം പൊലീസ്, സിറ്റി പൊലീസ് കമീഷണര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർക്ക് പരാതിനല്‍കിയിരുന്നെങ്കിലും നടപടിയില്ല. തട്ടിപ്പ് നടത്തിയ യുവതിയില്‍നിന്ന് തങ്ങള്‍ക്കു നഷ്ടപ്പെട്ട പണം തിരികെലഭിക്കണമെന്ന് മാഗി സുധാകരൻ, റജീന, മഞ്ജു, ശ്രീജ എന്നിവര്‍ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.