മത്സ്യത്തൊഴിലാളി ഹൃദയാഘാതംമൂലം കടലിൽ മരിച്ചു

ഓച്ചിറ: അഴീക്കലിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ തൊഴിലാളി ഹൃദയാഘാതംമൂലം മരിച്ചു. അഴീക്കൽ പരുത്തുംമുട്ടിൽ പൊന്നപ്പ​െൻറ മകൻ അനിൽ (45) ആണ് മരിച്ചത്. 23ന് 'ജിഷാമോൾ' എന്ന ബോട്ടിൽ എട്ട് തൊഴിലാളികൾെക്കാപ്പം പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ മറ്റ് തൊഴിലാളികൾ വിളിച്ചിട്ടും ഉണരാത്തതിനെ തുടർന്ന് ബോട്ട് നീണ്ടകരയിൽ എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഭാര്യ: വൃന്ദ. മക്കൾ: അനന്തു, അജിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.