പുന്തൂറ: കടലില്‍ അപകടത്തില്‍പെടുന്നവരെ അടിയന്തരമായി രക്ഷിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മറൈന്‍ ആംബുലന്‍സ് കടലാസിൽ വിശ്രമിക്കുന്നു. ഇതു കാരണം നിരവധി ജീവനുകളാണ് അടിയന്തര സഹായം കിട്ടാതെ കടലിെൻറ ഓളങ്ങളില്‍ പൊലിയുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് ചെറിയതുറ ഭാഗത്ത് കുളിച്ചുകൊണ്ടിരുന്ന വിദ്യാർഥിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചെങ്കിലും വിഴിഞ്ഞത്തുനിന്ന് കോസ്റ്റല്‍ പൊലീസിെൻറ പഴഞ്ചന്‍ ബോട്ട് സംഭവസ്ഥലത്ത് എത്താന്‍ മണിക്കൂറിലധികം സമയമെടുത്തു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനായി എറ്റവും പുതിയ ആധുനിക സംവിധാനങ്ങളുള്ള ബോട്ടുകള്‍ വാങ്ങി മറൈന്‍ ആംബുലന്‍സാക്കി മാറ്റാന്‍ ഫിഷറീസ് വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചിരുന്നു. 40 കിലോമീറ്റര്‍ വേഗത്തിലോടിക്കാവുന്ന മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ വാങ്ങാന്‍ അന്ന് സര്‍ക്കാര്‍ ഫിഷറീസ് ഡിപ്പാർട്മെൻറിന് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, ആംബുലന്‍സ് റെഡിമെയ്ഡ് ബോട്ട് വാങ്ങണമോ അതോ മറൈന്‍ എന്ഫോഴ്സ്മെൻറിെൻറ ആവശ്യത്തിനനുസരിച്ചുള്ള ബോട്ട് നിർമിച്ച് വാങ്ങണമോ എന്ന ഉദ്യോഗസ്ഥതലത്തിലെ തര്‍ക്കം കാരണം ആദ്യ വര്‍ഷങ്ങളില്‍ പദ്ധതി നീണ്ടുപോയി. പിന്നീട് അറുപതടി നീളമുള്ളതും 350 കുതിരശക്തിയില്‍ കുറയാത്ത പവറുള്ള ഇരട്ട എന്‍ജിന്‍ ബോട്ട് വാങ്ങാനുള്ള തീരുമാനത്തിലെത്തിയെങ്കിലും ഓരോന്നിനും രണ്ടു കോടിയിലേറെ വിലവരുമെന്ന് കണ്ടതോടെ പ്രഖ്യാപനം ജലരേഖയായി തുടരുകയാണ്. പുതുതായി വാങ്ങാന്‍ തീരുമാനിച്ചിരുന്ന മറൈന്‍ ആംബുലന്‍സ് ബോട്ടുകള്‍ക്ക് ഏത് കാലാവസ്ഥയിലും കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശേഷിയുണ്ട്. കടലില്‍നിന്ന് മൃതദേഹം വരെ പൊക്കിയെടുക്കാനുള്ള ഉപകരണങ്ങള്‍ ഇതിലുണ്ടാവും. കരയോട് ചേർന്ന ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സംവിധാനവും ബോട്ടിലുണ്ട്. വയര്‍ലെസ് സാറ്റലൈറ്റ് ഫോണ്‍ സംവിധാനങ്ങളും മെഡിക്കല്‍ സംവിധാനത്തിെൻറ ഭാഗമായി ഒരു മെയില്‍ നഴ്സ് അടക്കമുള്ള രണ്ടംഗ മെഡിക്കല്‍ ടീം, ലൈഫ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെൻറിലെയും ഫിഷറീസിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ബോട്ടിലുണ്ടാകും. പ്രഥമ ശുശ്രൂഷാ മരുന്നുകള്‍ക്കൊപ്പം ഓക്സിജന്‍ മാസ്ക്, സ്ട്രെച്ചര്‍, മെഡിക്കല്‍ കിറ്റ് തുടങ്ങിയവ ആംബുലന്‍സിലുണ്ടാവും. ഇതിനു പുറമേ, അപകടത്തെക്കുറിച്ച് വിവരം കിട്ടിയാല്‍ നിമിഷങ്ങള്‍ക്കകം അപകടസ്ഥലത്ത് കുതിെച്ചത്താന്‍ ശക്തിയുള്ള എന്‍ജിനുകളാണ് ബോട്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.