പത്തനാപുരത്ത്​ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പ്​ പരിശോധന

പത്തനാപുരം: നഗരത്തിലെ വിവിധ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പി​െൻറ പരിശോധന. ഹോട്ടൽ, ബേക്കറി, തട്ടുകട തുടങ്ങിയ സ്ഥാപനങ്ങളിലാണ് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നടുക്കുന്ന്, നെടുംപറമ്പ്, മാർക്കറ്റ്, കല്ലുംകടവ്, പഞ്ചായത്ത് ജങ്ഷൻ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് പരിശോധന നടന്നതെന്നും ഇനിയും മോശമായ സാഹചര്യം തുടര്‍ന്നാല്‍ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബിജു ഗോപാലകൃഷ്ണൻ, ഇൻസ്പെക്ടർമാരായ ടി.കെ. സുധ, പൗർണമി, സീബ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.