ബിഷപ് ജെറോം ജന്മദിനാചരണം

കൊല്ലം: ബിഷപ് ജെറോം എം. ഫെർണാണ്ടസി​െൻറ 116ാം ജന്മദിനാചരണം ബിഷപ് ജെറോം സാംസ്കാരിക സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 27ന് രാവിലെ 10.30ന് തങ്കശ്ശേരി മൗണ്ട് കാർമൽ ആർ.സി സ്കൂളിൽ നടക്കും. േപ്രമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സമിതി സ്ഥാപക ഡയറക്ടർ ഫാ. പോൾ ക്രൂസ് അധ്യക്ഷത വഹിക്കും. ബിഷപ് ജെറോം സ്മരണിക മേയർ വി. രാജേന്ദ്ര ബാബു പ്രകാശനം ചെയ്യും. വിദ്യാഭ്യാസ- കാഷ് അവാർഡ് വിതരണം സിസ്റ്റർ മേരി മാർഗ്രറ്റ് നിർവഹിക്കും. സംഘാടക സമിതി ചെയർമാനായി സുധീർ തോട്ടുവാൽ േപ്രാഗ്രാം കൺവീനറായി ആനി ഷിബു എന്നിവരെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.