നെടുമങ്ങാട് : അഗ്നിശമനസേന യൂനിറ്റിലെ ഫയര്‍മാൻ ഹരിലാലിനെ ബൈക്കിൽ പോകവെ കമ്പികൊണ്ട് അടിച്ചുവീഴ്ത്തി കഴുത്തില്‍ കയറിട്ട് മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയും കമ്പിപ്പാര ഉപയോഗിച്ച് മാരകമായി ആക്രമിച്ച് പരുക്കേൽപിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ. വേങ്കോട് പരിയാരം ലക്ഷ്മി വിലാസത്തിൽ അജിത്തിനെയാണ് (23) നെടുമങ്ങാട് എസ്.ഐ ഡി. ഷിബുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളായ നാലംഗസംഘത്തിലെ രണ്ടുപേർ നേരത്തേ അറസ്റ്റിലായിരുന്നു. ഇനി ഒരാളെക്കൂടി പിടികിട്ടാനുണ്ട്. ചെല്ലംകോട് സുഭാഷ് ഭവനില്‍ ശശിധരെൻറ മകന്‍ പൊടിയൻ എന്ന സുമേഷ് (27), പരിയാരം എ.എസ് ഭവനില്‍ അശോകെൻറ മകന്‍ തമ്പിക്കുട്ടൻ എന്ന അനന്തു (24) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. ഇരുവരും ഇപ്പോൾ റിമാൻഡിലാണ്. നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റയാൾ പിടിയിൽ നെടുമങ്ങാട്: പാളയം ജങ്ഷനില്‍ സ്വീറ്റ് സ്റ്റാൾ നടത്തുന്നതിെൻറ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയയാൾ അറസ്റ്റിൽ. നെടുമങ്ങാട് വാണ്ട കൈലാസ് ഭവനിൽ സെന്തിൽ കുമാറിനെയാണ് എസ്.ഐ ഡി. ഷിബുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കടയിൽ വിൽപനക്കുവെച്ച 150 പായ്ക്കറ്റ് പാൻമസാലയും പിടിച്ചെടുത്തു. സെന്തിലിെൻറ കടയ്ക്ക് സമീപം ഇയാളുടെ സഹോദരൻ നടത്തുന്ന സ്വീറ്റ് സ്റ്റാളിൽനിന്ന് തിരുവോണനാളിൽ പാൻമസാല ശേഖരം എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. ടൗണിൽ ഇപ്പോഴും ചില കടകൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന നിർബാധം തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.