പെട്രോൾ വില വർധന: വെൽഫെയർ പാർട്ടി പെട്രോൾ പമ്പിലേക്ക് മാർച്ച് നടത്തി

തിരുവനന്തപുരം: -പെട്രോൾ വില വർധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി നേമം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൻകുന്നിലെ ഇന്ത്യൻ ഓയിൽ കോർപറേഷ​െൻറ പമ്പിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി ഉദ്ഘാടനം ചെയ്തു. വർധിപ്പിച്ച വില ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഷറഫുദീൻ കമലേശ്വരം, ജി. വിശ്വനാഥൻ, അൻഷാദ് ചുള്ളിമാനൂർ, സലാവുദീൻ വട്ടിയൂർക്കാവ് എന്നിവർ സംസാരിച്ചു. നാസിമുദ്ദീൻ, റഹീം നേമം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.