വിഴിഞ്ഞം: കൊച്ചിൻ ഷിപ്യാർഡിെൻറ നേതൃത്വത്തിൽ നടത്തിയ 'എസ്.സി.ഐ അഹിംസയുടെ' പ്രവർത്തനശേഷി പരിശോധന വിജയം. 'ആങ്കർ ഹാൻഡ്ലിങ് ടഗ്ഗ് സപ്ലൈ വെസൽ അഥവ ഓഫ് ഷോർ വെസൽ' വിഭാഗത്തിൽപെടുന്ന അഹിംസയെന്ന ടഗ്ഗിെൻറ ശേഷിപരിശോധനയാണ് വെള്ളിയാഴ്ച രാവിലെ വിഴിഞ്ഞത്ത് നടന്നത്. ഓരോ അഞ്ചുവർഷം കൂടുംതോറും ഈ വിഭാഗത്തിൽപെടുന്ന കടൽയാനങ്ങൾക്ക് ഇത്തരത്തിൽ ശേഷി പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ തുടർന്ന് സർവിസ് നടത്താൻ സാധിക്കൂ. 2012ൽ കൊച്ചിൻ ഷിപ്യാർഡിൽ നിർമിച്ച അഹിംസ മുംബൈയിലുള്ള ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിെൻറ ഉടമസ്ഥതയിലുള്ളതാണ്. കൊച്ചിൻ ഷിപ്യാർഡിലെ മാനേജർ കണ്ണെൻറ നേതൃത്വത്തിലെ നാല് അംഗ ഉദ്യോഗസ്ഥസംഘമാണ് വിഴിഞ്ഞത്ത് ഉച്ചക്ക് പന്ത്രണ്ടരയോടെ ആരംഭിച്ച പരിശോധനക്ക് നേതൃത്വം നൽകിയത്. 120 ടൺ ആണ് അഹിംസയുടെ ശേഷി. കൊച്ചിയിലെ ബൊള്ളാർഡ് പരിശോധനകേന്ദ്രത്തിൽ 80 ടൺ വരെ മാത്രമേ പരിശോധന നടത്താൻ കഴിയൂ. തുടർന്നാണ് 500 ടൺ പരിശോധനശേഷിയുള്ള വിഴിഞ്ഞത്തെ ബൊള്ളാർഡ് കേന്ദ്രത്തിൽ അഹിംസയെ എത്തിച്ചത്. വലിയ ബൊള്ളാർഡിൽ ഘടിപ്പിച്ച യന്ത്രത്തിൽ 220 മീറ്റർ നീളമുള്ള പ്ലാസ്റ്റിക്ക് വടത്തിെൻറ ഒരറ്റം ബന്ധിപ്പിക്കുകയും മറ്റേ അറ്റം ടഗ്ഗിലെ ആങ്കർ ഹാൻഡ്ലിങ് കം ടോയിങ് വിഞ്ചിൽ ബന്ധിപ്പിക്കുകയും ചെയ്യും. ശേഷം പ്രവർത്തനശേഷിയെക്കാൾ കൂടുതൽ പവറിൽ ഈ യന്ത്രം പ്രവർത്തിപ്പിക്കുന്നതാണ് രീതി. വടം വലിഞ്ഞുമുറുകുന്നതോടെ യന്ത്രത്തിെൻറ പ്രവർത്തനശേഷി കരയിൽ വെച്ചിട്ടുള്ള ഉപകരണത്തിൽ കാണിക്കും. സർവേയറുടെ നേതൃത്വത്തിൽ ഇത് നിരീക്ഷിച്ച് തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഹിംസക്ക് അടുത്ത അഞ്ചു വർഷത്തേക്ക് പ്രവർത്തിക്കാനുള്ള സർട്ടിഫിക്കറ്റ് നൽകി. 2014 ലാണ് അവസാനമായി വിഴിഞ്ഞത്ത് ഇത്തരത്തിൽ പരിശോധന നടന്നത്. പരിശോധന കാണാൻ വൻ ജനകൂട്ടവും സ്ഥലത്ത് തടിച്ചുകൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.