പാരിപ്പള്ളി: പ്രവാസിയെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം വഞ്ചിയൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ െബഞ്ച് ക്ലർക്ക് വഞ്ചിയൂർ ആറ്റിപ്ര ഹൗസ് നമ്പർ 16ൽ യേശുദാസൻ ഫർണാണ്ടസിനെ (43) പാരിപ്പള്ളി പൊലീസ് പിടികൂടി. ഒന്നാം പ്രതി തഴുത്തല ഇബി മൻസിലിൽ ഇബി ഇബ്രാഹിം എന്ന നിയ (32), രണ്ടാം പ്രതി കിളിമാനൂർ പാപ്പാല പുത്തൻ വീട്ടിൽ ദിവ്യ (25), മൂന്നാം പ്രതി ഇടവ വെൺകുളം ജി.ജി മന്ദിരത്തിൽ വിജയകുമാർ (58) എന്നിവരെ കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇവരെ ചോദ്യം ചെയ്തതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യേശുദാസൻ പിടിയിലായത്. തട്ടിപ്പിന് നിയമസഹായം ചെയ്തുകൊടുത്തതും വ്യാജ വിവാഹ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്നതിന് സഹായിച്ചതും ഇയാളാണ്. വഞ്ചിയൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസ് നടത്താനെത്തിയപ്പോഴാണ് മറ്റ് പ്രതികളുമായി പരിചയപ്പെട്ടത്. തുടർന്ന് കേസിെൻറ മുഴുവൻ വിശദാംശങ്ങളും അടുത്ത പോസ്റ്റിങ് തീയതികളും കേസ് എങ്ങനെ നടത്തണമെന്നതിെൻറ വിവരങ്ങളും ഇയാൾ പറഞ്ഞുകൊടുത്തു. കേസ് നടത്തുന്നതിനാവശ്യമായ അഭിഭാഷകരെയും ഏർപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും പ്രതികൾക്ക് വിലകൂടിയ മൊബൈൽ ഫോണുകൾ ലഭിച്ചിരുന്നു. അതിൽ രണ്ടാം പ്രതിക്ക് കിട്ടിയത് യേശുദാസിന് നൽകി. ഇയാൾ അത് തിരുവനന്തപുരം ബാറിലെ ഒരു അഭിഭാഷകക്ക് നൽകിയതായും പൊലീസ് കണ്ടെത്തി. തട്ടിപ്പിനിരയായ പാരിപ്പള്ളിയിലെ പ്രവാസിയുടെ വസ്തുവകകൾ കൈക്കലാക്കുകയെന്ന ഉദ്ദേശ്യത്തോടെ രണ്ട് വ്യാജ വിവാഹ സർട്ടിഫിക്കറ്റുകൾ പ്രതികൾ ഉണ്ടാക്കിയിരുന്നു. ഒന്നും രണ്ടും പ്രതികളുമായി ഒരേസമയം പ്രവാസി വിവാഹബന്ധം നടത്തിയിട്ടുണ്ടെന്ന് കാണിക്കുന്ന വ്യാജ സർട്ടിഫിക്കറ്റാണ് ഉണ്ടാക്കിയത്. യേശുദാസൻ പറഞ്ഞതുപ്രകാരം എറണാകുളം സ്വദേശി സത്യനാണ് രണ്ട് വ്യാജ െലറ്റർപാഡുകൾ ഉണ്ടാക്കി ഇയാൾക്ക് മെയിൽ ചെയ്തത്. യേശുദാസൻ ഇവയുടെ പ്രിെൻറടുത്ത് കൊട്ടിയത്തുെവച്ച് ഒന്നും രണ്ടും പ്രതികൾക്ക് കൈമാറി. ഇവർ മൂന്നാം പ്രതി വിജയനുമായി ചേർന്ന് കൊട്ടിയത്ത് തന്നെയുള്ള ഒരു ഡി.ടി.പി സെൻററിലെത്തി വിവരങ്ങൾ ടൈപ് ചെയ്തെടുത്തു. ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഒന്നാം പ്രതിയുടെ വിട്ടിൽനിന്ന് പൊലീസ് നേരത്തേ കണ്ടെടുത്തിരുന്നു. ആൾമാറാട്ടം, കബളിപ്പിക്കൽ, പണാപഹരണം തുടങ്ങിയ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തപ്പെട്ട പ്രതികൾക്കെതിരെ കാപ ചുമത്താനുള്ള നടപടികൾ പൊലീസ് സ്വീകരിക്കുന്നതായി സൂചനയുണ്ട്. പറവൂർ പെൺവാണിഭക്കേസ്, വർക്കലയിൽ റിസോർട്ടിൽ പെൺകുട്ടികളെ പീഡിപ്പിച്ച കേസ് എന്നിവയിൽ വിജയകുമാർ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇവർ അറസ്റ്റിലായ വിവരമറിഞ്ഞ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിയാളുകൾ പരാതിയുമായെത്തുന്നുണ്ടെന്നും പ്രതികൾ സംസ്ഥാന വ്യാപകമായി തട്ടിപ്പുകൾ നടത്തി കോടികൾ അപഹരിച്ചിട്ടുള്ളതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ്, പരവൂർ സി.ഐ ഷെരീഫ്, പാരിപ്പള്ളി എസ്.ഐ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.