ഹൈന്ദവ ആരാധനാലയങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നത് വെല്ലുവിളി -കുമ്മനം തിരുവനന്തപുരം: ഹൈന്ദവ ആരാധനാലയങ്ങൾ മാത്രം മുട്ടുന്യായങ്ങൾ പറഞ്ഞ് ഏറ്റെടുക്കാൻ ശ്രമിക്കുന്നത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്നും ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാര്‍ പിന്മാറണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ഭക്തജനങ്ങളുടെയും വിശ്വാസികളുടെയും നിയന്ത്രണത്തിൽ മികച്ച രീതിയിൽ കാലങ്ങളായി പ്രവർത്തിക്കുന്ന ക്ഷേത്രം ഏറ്റെടുക്കാൻ ശ്രമിക്കുന്നത് അവിടത്തെ സ്വത്ത് കൈയടക്കാനാണ്. നൂറുകണക്കിന് പൊലീസുകാരുമായി വന്ന് ആരാധനാലയം പിടിെച്ചടുക്കാൻ ശ്രമിക്കുന്ന കാഴ്ച കേരളത്തിന് അപരിചിതമാണ്. ഭരണത്തിൽ ക്രമക്കേട് ഉണ്ടെന്നാരോപിച്ച് അമ്പലം ൈകയേറാൻ ശ്രമിക്കുന്ന സർക്കാർ ദേവസ്വം ബോർഡ് ഭരിക്കുന്ന ക്ഷേത്രങ്ങളിലെ അഴിമതിയും ധൂർത്തും ആദ്യം അവസാനിപ്പിക്കണം. സർക്കാറിെൻറ കൈയിലുള്ള ക്ഷേത്രങ്ങൾ കെടുകാര്യസ്ഥതയും അവിശ്വാസികളുടെ ഇടപെടലും മൂലം ശിഥിലമാകുന്ന അവസ്ഥയിലാണ്. ആദ്യം ആ സ്ഥിതി മാറ്റാനാണ് സർക്കാർ ശ്രമിക്കേണ്ടത്. ഇതിൽനിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ രൂക്ഷമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.