നാഗർകോവിൽ: അഴകിയപാണ്ഡ്യപുരത്തിനു സമീപം വെള്ളാമ്പിയിൽ കാട്ടിനുളളിൽ തോക്കുമായി കറങ്ങിയ രണ്ടു പേരെ ഫോറസ്റ്റ് ഗാർഡുകൾ പിടികൂടി. മണലോട സ്വദേശികളായ കുമാർ (36), മണികണ്ഠൻ (32) എന്നിവരെയാണ് പിടികൂടിയത്. ഇവരെ കന്യാകുമാരി ജില്ല ഫോറസ്റ്റ് ഓഫിസിൽ കൊണ്ടുവന്ന് നടത്തിയ അന്വേഷണത്തിൽ കാട്ടിൽ വന്യമൃഗങ്ങളെ വേട്ടയാടനാണ് തോക്കുമായി എത്തിയതെന്ന് വ്യക്തമായി. വനമേഖലയിൽ ബൈക്കിൽ എത്തിയ ഇവർ പുൽക്കെട്ടിനുളളിൽ തോക്ക് ഒളിച്ചുെവച്ചിരിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിനു ശേഷം നടപടി സ്വീരിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. അനധികൃത പെേട്രാൾ പമ്പ് പൊളിച്ചുമാറ്റി നാഗർകോവിൽ: വേപ്പമൂട് ജങ്ഷനിൽ നഗരസഭ പാർക്കിനോട് ചേർന്ന് വർഷങ്ങളായി അനധികൃതമായി പ്രവർത്തിച്ചു വന്ന പെേട്രാൾ പമ്പ് നാഗർകോവിൽ നഗരസഭ അധികൃതർ ബുധനാഴ്ച പൊളിച്ചു മാറ്റി. ഇക്കഴിഞ്ഞ ജൂലൈ എട്ടിനാണ് പെേട്രാൾ പമ്പ്് നഗരസഭ മുദ്രെവച്ചത്. പെേട്രാൾ തീരുന്നതുവരെ വിൽപന അനുവദിച്ചിരുന്നു. നഗരസഭ തീരുമാനത്തിനെതിരെ പമ്പ് ഉടമ കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയെങ്കിലും നഗരസഭ കോടതിയിലെത്തി അനുകൂലമായി വിധി നേടിയശേഷമാണ് നടപടി സ്വീകരിച്ചത്. കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയ സ്ഥലം ഹൈവേ വകുപ്പിന് കൈമാറും. അവർക്ക് ആവശ്യമുള്ള സ്ഥലം എടുത്തശേഷം ബാക്കിയുള്ളവ നഗരസഭ പാർക്കിനോട് ചേർക്കുകയോ പ്രത്യേക പൂന്തോട്ടം സ്ഥാപിക്കുകയോ ചെയ്യാനാണ് നഗരസഭ തീരുമാനമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.