വേണം രമ്യക്ക്​ പഠിക്കാൻ കരുണ വറ്റാത്തവരുടെ കൈത്താങ്ങ്​ (ചിത്രം^Ramya MR)

വേണം രമ്യക്ക് പഠിക്കാൻ കരുണ വറ്റാത്തവരുടെ കൈത്താങ്ങ് (ചിത്രം-Ramya MR) നേമം: രോഗികളും നിർധനരുമായ മാതാപിതാക്കൾ പ്ലസ് ടു കഴിഞ്ഞ നഴിസിങ് അഡ്മിഷന് ലഭിച്ച മകൾക്ക് ഭാരിച്ച തുക ഫീസ് അടക്കാൻകഴിയാതെ പതിനാറുകാരി കരുണവറ്റാത്തവരുടെ കൈത്താങ്ങിനായി കേഴുന്നു. അരുവിക്കര കൂവളശ്ശേരി പൂവൻവിള 10ാമത് പയസ് റോഡിലെ എം.ആർ. വില്ലയിൽ ഡി. രത് നരാജ്-മഞ്ചുഷ ദമ്പതികളുടെ ഏകമകൾ രമ്യ എം.ആറാണ് പഠനത്തിന് വഴിയില്ലാതെ പ്രതിസന്ധിയിലായത്. നെട്ടല്ല്, ന്യൂറോ, കരൾ സംബന്ധമായ ഗുരുതര അസുഖങ്ങളുടെ നടുവിലാണ് രത് രാജ്. വൃക്കകൾ തകരാറിലായ വികലാംഗയാണ് ഭാര്യ മഞ്ചുഷ. മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ അപേക്ഷകൾ രോഗികൾക്ക് എഴുതി നൽകി ലഭിക്കുന്ന തുച്ഛവരുമാനത്തിലാണ് രത്നരാജും കുടുംബവും നിത്യവൃത്തിക്ക് വേണ്ടത് കണ്ടെത്തുന്നത്. ഭാരിച്ച ചികിത്സാചെലവ് വേറെയും. ഇതിനിടെയാണ് പ്ലസ് ടുവിന് 81 ശതമാനം മാർക്കോടെ പാസ്സായ രമ്യക്ക് കാരക്കോണം നഴ്സിങ് കോളജിൽ അഡ്മിഷൻ ലഭിക്കുന്നത്. പ്രതിവർഷം കോഴ്സ് ഫീ 55,000 രൂപയും ട്യൂഷൻ ഫീസ് 50,000 രൂപയും സ്പെഷ്യൽ ഫീസായി 15,000 രൂപയും ഹോസ്റ്റൽ ഫീസ് 14,700 രൂപയും ചെലവ് ഇനത്തിൽ 2,800 രൂപയുമടക്കം 1,87,300 രൂപ വേണം. നാലുവർഷത്തെ പഠനത്തിന് പണം കണ്ടെത്താനാകാതെ കടുത്ത പ്രതിസന്ധിയിലാണ് കുടുംബം. മകളുടെ പഠനം അഭ്യുദയകാംക്ഷികളുടെ കനിവിൽ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ എന്ന പ്രതീക്ഷയിലാണ് ദമ്പതികൾ. സഹായങ്ങൾ അയക്കുന്നവർ രമ്യ എം.ആർ, പേരിൽ എസ്.ബി.െഎയുടെ ഉൗരൂട്ടമ്പലം ബ്രാഞ്ചിൽ 67235459437 എന്ന അക്കൗണ്ട് നമ്പറിൽ അയക്കാം. െഎ.എഫ്.എസ്.സി0000356.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.