വെളിയം: ഓടനാവട്ടം തുറവൂരിൽ ഈ മാസം നാലിന് വീടുകയറി ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. തുറവൂർ രാഹുൽഭവനിൽ രാഹുൽ, ഹരികുമാർ, അജിത്ത് എന്നിവരെയാണ് പൂയപ്പള്ളി എസ്.ഐ രാജേഷ് അറസ്റ്റ് ചെയ്തത്. വാപ്പാല സുബിൻ നിവാസിൽ അനീഷ് (27), വാപ്പാല മേൽക്കോഴിക്കോട് വീട്ടിൽ സുബിൻ(27), കരീപ്ര വൈഷ്ണവ നിവാസിൽ വിഷ്ണുലാൽ (25) എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഓടനാവട്ടം തുറവൂർ രാഹുൽ ഭവനിൽ സുധീരെൻറ വീടുകയറിയായിരുന്നു അക്രമം നടത്തിയത്. അക്രമത്തിനിടെ സുധീരനും(42) ഭാര്യ രമണിയും(38) കത്തി ഉപേയോഗിച്ച് അക്രമികളെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇവരെയും അറസ്റ്റ് ചെയ്തിരുന്നു. മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രാഹുലിനെ പൊലീസ് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.എഫ്.െഎ ജാഥക്ക് സ്വീകരണം നൽകി ചവറ: 'നിരോധനങ്ങളുടെ കാലത്ത് നിശ്ശബ്ദമാകാത്ത കാമ്പസ്' മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ജെയ്ക് സി. തോമസ് നയിക്കുന്ന സംസ്ഥാന ജാഥക്ക് ചവറയിൽ സ്വീകരണം നൽകി. ഏരിയ പ്രസിഡൻറ് ജിതിൻ പത്രോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശ്വിൻ അരവിന്ദ് അമരാവതി, ജാഥ അംഗങ്ങളായ അഥീന സതീഷ്, മുഹമ്മദ് അഫ്സൽ, റോസൽ രാജി, ഖദീജത്ത് സുഹൈല, ശ്യാം മോഹൻ, ശ്യാം പ്രസാദ്, നിഥിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.