ഇടമുളയ്ക്കൽ സർവിസ് സഹകരണ ബാങ്ക്​ തിരിമറി: 50ലക്ഷം രൂപ പലിശ സഹിതം തിരിച്ചടച്ചു

അഞ്ചൽ: ഇടമുളയ്ക്കൽ സർവിസ് സഹകരണ ബാങ്കിൽ പണം തിരിമറി നടന്ന സംഭവത്തിൽ തുക മുൻ സെക്രട്ടറിയുടെ ബന്ധു തിരിച്ചടച്ചു. ഒരാഴ്ച മുമ്പാണ് ബാങ്കിൽ സാമ്പത്തിക തിരിമറി നടന്നതായ വിവരം ഒാഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തുടർന്ന് ബാങ്ക് സെക്രട്ടറി കൈപ്പള്ളിൽ മാധവൻ കുട്ടി, അസി. സെക്രട്ടറി എം.എസ്. ഗിരിജ എന്നിവരെ ഭരണസമിതി സസ്പെൻഡ് ചെയ്യുകയും സെക്രട്ടറിക്കെതിരെ ഭരണസമിതിയും സഹകരണ വകുപ്പും അഞ്ചൽ പൊലീസിൽ കേസ് നൽകുകയും ചെയ്തിരുന്നു. ബാങ്കിലെ അഴിമതിക്കെതിരെ സി.പി.ഐയും സി.പി.എമ്മും പ്രതിഷേധ മാർച്ചും ധർണയും ഉൾപ്പെടെ സമരപരിപാടികൾ നടത്തിവരവേയാണ് തിരിമറി നടന്ന 50 ലക്ഷം രൂപ 18 ശതമാനം പലിശ സഹിതം മുൻ സെക്രട്ടറിയുടെ ബന്ധു ബാങ്കിൽ തിരിച്ചടച്ചത്. ഈ വിവരം പൊലീസിലും ബന്ധപ്പെട്ട സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയും ബാങ്ക് പ്രസിഡൻറ് അറിയിച്ചിട്ടുണ്ട്. ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും നിക്ഷേപകർക്കോ സഹകാരികൾക്കോ ഇതുമായി ബന്ധപ്പെട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും തെറ്റായ പ്രചാരണങ്ങളിൽ സഹകാരികൾ വിശ്വസിക്കരുതെന്നും പ്രസിഡൻറ് രാജീവ് കോശി വാർത്താക്കുറിപ്പിൽ അറിയിച്ചു. അേതസമയം കൂടുതൽ തുകയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് ആരോപണം. അേന്വഷണവും പരിശോധനയും പൂർത്തിയായാൽ മത്രമേ അത് എത്രയെന്ന് കണ്ടെത്താനാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.