തുറമുഖ റോഡ് ഉദ്ഘാടനം ഇന്ന്​

കൊല്ലം: തുറമുഖത്തി​െൻറ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച തുറമുഖ റോഡ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. വാടി മുതൽ ബീച്ചിന് സമീപം കൊച്ചുപിലാമൂട് വരെയുള്ള 2.2 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമിച്ചത്. ഏഴ് കോടിയോളം രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. പോർട്ട് അങ്കണത്തിൽ വൈകീട്ട് നാലിനാണ് ചടങ്ങ്. എം. മുകേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മുഖ്യാതിഥിയാകും. മേയർ വി. രാജേന്ദ്രബാബു, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്‌, എം. നൗഷാദ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ ടീച്ചർ, തുറമുഖ ഡയറക്ടർ അജിത്ത് പാട്ടീൽ തുടങ്ങിയവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.