റോഡിലെ വെള്ളക്കെട്ട്; കാൽനടയാത്രക്ക് ബുദ്ധിമുട്ട്

അഞ്ചൽ: തുടർച്ചയായി പെയ്യുന്ന മഴയിൽ റോഡിൽ വെള്ളക്കെട്ട്. ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഇടയം നെല്ലിപ്പറമ്പിൽ റോഡിലാണ് വെള്ളം കെട്ടി ഗതാഗത തടസ്സമാകുന്നത്. മുൻകാലങ്ങളിൽ വെള്ളം കീഴ്ഭാഗത്തെപുരയിടത്തിലൂടെ ഒഴുകി പോകുകയോ ഭൂമിയിൽ താഴുകയോ ആയിരുന്നു. എന്നാൽ, സമീപത്തെ വീട്ടുകാർ റോഡിൽ ക്വാറി വേസ്റ്റ് കൊണ്ടിടുകയും മതിൽ കെട്ടിയുയർത്തിയും ചെയ്തതോടെ മഴവെള്ളത്തി​െൻറ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചു. ഇപ്പോൾ രണ്ടടിയോളം വെള്ളമാണ് റോഡിൽ. കാൽനടയാത്രികർക്ക് സഞ്ചരിക്കാൻ കല്ലിട്ടിരുന്നെങ്കിലും അതും വെള്ളത്തിനടിയിലായി. കൊച്ചുമുകൾ, നെല്ലിപ്പറമ്പ് ,തേമ്പാംമൂല, മീനണ്ണൂർ മുതലായ പ്രദേശത്തുള്ളവർ എം.സി റോഡിൽ എത്തുന്നതിന് ആശ്രയിക്കുന്ന പാതയാണിത്. പഞ്ചായത്തധികൃതർ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.