കൊട്ടാരക്കര: നിയമസഭ, ലോകസഭ മണ്ഡലങ്ങളിലെ ഭരണതല ജനാധിപത്യ തെരഞ്ഞെടുപ്പുകളിൽ വിശ്വകർമജർക്ക് അഞ്ചു ശതമാനം ശതമാനം സീറ്റ് സംഭരണം ചെയ്യണമെന്ന് കേരള വിശ്വകർമ ഐക്യസഭ സംസ്ഥാന പ്രസിഡൻറ് ജി. രാജനാചാരി ആവശ്യപ്പെട്ടു. വിശ്വകർമ ദിനത്തോടനുബന്ധിച്ച് വാളകം പൊടിയാട്ടു വിളയിൽ സംഘടിപ്പിച്ച ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആകെ ജനസംഖ്യയിൽ വിശ്വകർമജർക്ക് 35 ലക്ഷം പേരുടെ അംഗ ബലമുണ്ട്. എന്നാൽ, കേരള പിറവിക്കു ശേഷം നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ മതിയായ പ്രതിനിധ്യം ലഭിച്ചിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ഗംഗാധരൻ ആചാരി അധ്യക്ഷതവഹിച്ചു. സതീഷ് കുമാർ, ശങ്കരൻ കുട്ടി, ജി. സുഭാഷ്, ശിവദാസൻ ആചാരി, ഹരിദാസൻ, അനിത, എൽ. സുധ, ബിന്ദു സുരേന്ദ്രൻ ആചാരി, സന്തോഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.