ഹണിപ്രീതിനായി അന്വേഷണം ഉൗർജിതം

രണ്ടുപേർ കൂടി അറസ്റ്റിൽ ചണ്ഡിഗഢ്: ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങി​െൻറ വളർത്തുപുത്രി ഹണിപ്രീത് സിങ്ങിനുവേണ്ടി പൊലീസ് അന്വേഷണം ഉൗർജിതമാക്കി. ഇവർ നേപ്പാളിലേക്ക് കടന്നതായി റിപ്പോർട്ടുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സി.ബി.െഎ കോടതിയിൽനിന്ന് പുറത്തിറങ്ങുേമ്പാൾ ഗുർമീതിനെ രക്ഷപ്പെടുത്താൻ പദ്ധതി ആസൂത്രണം ചെയ്ത ഹണിപ്രീതിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദേര വക്താവ് ആദിത്യ ഇൻസാനെ പിടികൂടാനും പൊലീസ് ശ്രമം തുടരുകയാണ്. അതേസമയം, ഗുർമീതിനെ കോടതി ശിക്ഷിച്ചതിനെതുടർന്ന് പഞ്ച്കുളയിൽ ആഗസ്റ്റ് 25നുണ്ടായ വ്യാപകഅക്രമവുമായി ബന്ധപ്പെട്ട കേസിൽ ദേര സച്ചാ സൗദയുടെ രണ്ടുപേർ കൂടി അറസ്റ്റിലായി. ദേര പ്രവർത്തകൻ പ്രദീപ് ഗോയൽ ഇൻസാൻ, ആദിത്യ ഇൻസാ​െൻറ ഭാര്യാസഹോദരൻ പ്രകാശ് എന്ന വിക്കി എന്നിവരാണ് പിടിയിലായത്. പ്രദീപിനെ രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചും പ്രകാശിനെ െമാഹാലിയിൽെവച്ചുമാണ് ഹരിയാന പൊലീസി​െൻറ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി വിജയിനുവേണ്ടിയും അന്വേഷണമുണ്ട്. പഞ്ച്കുളയിലെ അക്രമസംഭവങ്ങളുടെ വിഡിയോദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമവും പുരോഗമിക്കുന്നു. ഹണിപ്രീത് നേപ്പാളിലേക്ക് കടന്നതായി പ്രദീപ് ഗോയൽ പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞെന്ന റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് അടിസ്ഥാനരഹിതമാണെന്നാണ് പഞ്ച്കുള ഡെപ്യൂട്ടി പൊലീസ് കമീഷണർ മൻബീർ സിങ് പ്രതികരിച്ചത്. റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.