'കേരഗ്രാമം' പദ്ധതി; വാർഡുതല യോഗങ്ങൾ ഇന്നു മുതൽ

ആര്യനാട്: കാർഷിക വികസന വകുപ്പ് ആര്യനാട് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന 'കേരഗ്രാമം -2017' പദ്ധതിയുടെ നടത്തിപ്പിനും ആനുകൂല്യങ്ങൾ നൽകുന്നതിനുമായി പഞ്ചായത്തിലെ കേര കർഷകരുടെ വാർഡുതല യോഗങ്ങൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. തിങ്കളാഴ്ച രാവിലെ 10ന് മീനാങ്കൽ വാർഡുതല യോഗം വാർഡ് ഓഫിസിലും ഉച്ചക്ക് 12ന് തേവിയാരുകുന്ന് വാർഡ് യോഗം സ്കൂൾ ഗ്രൗണ്ടിലും 19ന് രാവിലെ 10ന് കീഴ്പാലൂർ വാർഡ് യോഗം കമ്യൂണിറ്റി ഹാളിലും ഉച്ചക്ക് 12ന് പുറുത്തിപ്പാറ വാർഡ് യോഗം കമ്യൂണിറ്റി ഹാളിലും 20ന് രാവിലെ 10ന് പറണ്ടോട് വാർഡ് യോഗം അംഗൻവാടിയിലും ഉച്ചക്ക് 12ന് വലിയകലുങ്ക് വാർഡ് യോഗം അംഗൻവാടിയിലും നടക്കും. 22ന് രാവിലെ 10ന് പൊട്ടൻചിറ വാർഡ് യോഗം അംഗൻവാടിയിലും ഉച്ചക്ക് 12ന് കോട്ടക്കകം വാർഡ് യോഗം ഭജനമഠത്തിലും 23ന് രാവിലെ 10ന് പാലൈക്കോണം വാർഡ് സഭ സാഗർ കോളജിലും ഉച്ചക്ക് 12ന് ആര്യനാട് ടൗൺ വാർഡ് യോഗം സാഗർ കോളജിലും 25ന് രാവിലെ 10ന് ഇരിഞ്ചൽ വാർഡ് യോഗം സി.എസ്.ഐ ഹാളിലും ഉച്ചക്ക് 12ന് പള്ളിവേട്ട വാർഡ്യോഗം സി.എസ്.ഐ ഹാളിലും നടക്കും. 26ന് രാവിലെ 10ന് ചൂഴ വാർഡ് സഭ ചൂഴ അംഗൻവാടിയിലും രാവിലെ 10ന് കാനക്കുഴി വാർഡ് യോഗം ചൂഴ അംഗൻവാടിയിലും 27ന് രാവിലെ 10ന് ഇറവൂർ വാർഡ് യോഗം ഗ്രാമകേന്ദ്രത്തിലും ഉച്ചക്ക് 12ന് കാഞ്ഞിരംമൂട് വാർഡ്യോഗം പഴയതെരുവ് എൽ.പി സ്കൂളിലും 28ന് രാവിലെ 10ന് ഈഞ്ചപ്പുരി വാർഡ് യോഗം ഈഞ്ചപ്പുരി ഗവ.എൽ.പി സ്കൂളിലും ഉച്ചക്ക് 12ന് കൊക്കോട്ടേല വാർഡ് യോഗം വാർഡ് ഓഫിസിലും നടക്കും. അതത് വാർഡുതല യോഗങ്ങളിൽ കേര കർഷകർ പങ്കെടുക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.