തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിൽ നടക്കും. 'ലിംഗനീതിയിലെ ജനാധിപത്യം' വിഷയത്തിൽ സി.ഡി.എസ് അസോസിയറ്റ് പ്രഫസർ ഡോ. ജെ. ദേവിക പ്രഭാഷണംനടത്തും. പെേട്രാൾ ഡീസൽ വിലവർധന: 20 മുതൽ 27 വരെ രാജ്യവ്യാപക പ്രതിഷേധം -കെ.കെ. ദിവാകരൻ തിരുവനന്തപുരം: കേന്ദ്ര സർക്കാറും പെേട്രാളിയം കമ്പനികളും ചേർന്ന് പെേട്രാൾ, ഡീസൽ വില ദിനംപ്രതി വർധിപ്പിച്ച് ഇന്ത്യയിലെ മോട്ടോർ തൊഴിലാളികളെയും സാധാരണജനങ്ങളെയും കൊള്ളയടിക്കുന്നതിനെതിരെ 20 മുതൽ 27 വരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഒാൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.കെ. ദിവാകരൻ പ്രസ്താവനയിൽ പറഞ്ഞു. പ്രതിഷേധ ഭാഗമായി മോട്ടോർ തൊഴിലാളികൾ ജില്ല കേന്ദ്രങ്ങളിലും പ്രാദേശികാടിസ്ഥാനത്തിലും ധർണകളും പിക്കറ്റിങ്ങുകളും പ്രകടനങ്ങളും നടത്തും. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ റോഡ് ഉപരോധങ്ങളും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.