കിളിമാനൂർ: കുടുംബശ്രീ സംഘടന സംവിധാനം ശാക്തീകരിക്കുന്നതിനും താഴേതലംവരെ വിവരങ്ങൾ ശരിയായി എത്തിക്കുന്നതിനുമായി ജില്ല മിഷൻ നടത്തുന്ന പുതിയ സംവിധാനമായി പ്ലാൻ റിവ്യൂ മീറ്റിങ് കിളിമാനൂർ ബ്ലോക്കിലും ആരംഭിച്ചു. പദ്ധതി ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജുദേവ്, വൈസ് പ്രസിഡൻറ് കെ. സുഭാഷ്, നഗരൂർ പഞ്ചായത്ത് പ്രസിഡൻറ് എം. രഘു, കുടുംബശ്രീ അസി-. ജില്ല കോ-ഓഡിനേറ്റർ എസ്. സിയാദ്, ബ്ലോക്ക്തല കോ-ഓഡിനേറ്റർ കെ. ശിശുദള, സി.ഡി.എസ് ചെയർപേഴ്സൺമാർ, കൺവീനർമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. ചിത്രവിവരണം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച കുടുംബശ്രീ പ്ലാൻ റിവ്യൂ മീറ്റിങ് ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.