കലാമണ്ഡലം ഗോപിക്ക് ആദരം

തിരുവനന്തപുരം: കഥകളിയാചാര്യൻ പത്മശ്രീ കലാമണ്ഡലം ഗോപിക്ക് അനന്തപുരി ആദരവ് നൽകി. വള്ളത്തോൾ സാഹിത്യ സമിതി സംഘടിപ്പിച്ച ചടങ്ങിലാണ് ആദരവൊരുക്കിയത്. തീർഥപാദ മണ്ഡപത്തിൽ നടന്ന സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷതവഹിച്ചു. അനന്തപുരിയുടെ ആദരം മേയർ വി.കെ. പ്രശാന്ത് നൽകി. പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ, നടൻ നെടുമുടി വേണു, പ്രഭാവർമ, പ്രഫ. സി.ജി. രാജഗോപാൽ എന്നിവർ ആദര പ്രഭാഷണം നടത്തി. സമിതി അധ്യക്ഷൻ ആർ. രാമചന്ദ്രൻ നായർ ആശംസാ പ്രഭാഷണവും ഡോ. ശ്രീവൽസൻ നമ്പൂതിരി സ്വാഗതവും ഡോ. ആർ. അജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കലാമണ്ഡലം ഗോപി കർണനായി അരങ്ങിലെത്തിയ കർണശപഥം കഥകളിയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.