മുരുക​െൻറ മരണം: രണ്ട് ഡോക്‌ടർമാരെ കൂടി ചോദ്യംചെയ്‌തു

കൊല്ലം: അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സകിട്ടാതെ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രണ്ട് ഡോക്‌ടർമാരെ കൂടി ചോദ്യംചെയ്‌തു. മെഡിസിറ്റി, മെഡിട്രീന ആശുപത്രികളിലെ ഡോക്‌ടർമാരെയാണ് ജില്ല ക്രൈംബ്രാഞ്ച് എ.സി.പി എ. അശോക​െൻറ നേതൃത്വത്തിൽ ചോദ്യംചെയ്‌തത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ രണ്ട് ഡോക്‌ടർമാരോടും പട്ടം എസ്.യു.ടി ആശുപത്രിയിലെ ഡോക്‌ടറോടും ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്‌ടർമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതിയുടെ പരിഗണനയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.