പരവൂർ: ഇരുവൃക്കയും തകരാറിലായ നിർധന കുടുംബത്തിലെ ഗൃഹനാഥൻ സുമനസ്സുകളുടെ സഹയം തേടുന്നു. പരവൂർ കോങ്ങാൽ അനന്തനഴികത്ത് വീട്ടിൽ എച്ച്. മുഹമ്മദാണ് (55) ഏഴു വർഷമായി ചികിത്സയിൽ കഴിയുന്നത്. ഇരുവൃക്കയും ചുരുങ്ങുന്ന രോഗമാണ് ബാധിച്ചിട്ടുള്ളത്. വിവിധ ആശുപത്രികളിൽ ഇതിനകം ചികിത്സ തേടി. നേരത്തേ ഒാട്ടോ ൈഡ്രവറായിരുന്ന മുഹമ്മദ് ഗൾഫിൽ പോയിരുന്നെങ്കിലും ഒരു വർഷമാകും മുമ്പ് ആസുഖം ബാധിച്ച് തിരികെ വരേണ്ടിവന്നു. മരുന്നിനും മറ്റുമായി ഭാരിച്ച തുകയാണ് വേണ്ടിവരുന്നത്. ആൻസർ, അനീഷ, അമീറ എന്നിവരാണ് മക്കൾ. ഒരു മകളുടെ വിവാഹവും മുഹമ്മദിെൻറ ചികിത്സ െചലവും മൂലം കടം വർധിച്ചപ്പോൾ വീടും വസ്തുവും വിറ്റിരുന്നു. ഇപ്പോൾ ഭാര്യ നദീറയുടെ കുടുംബ വീട്ടിലാണ് കഴിയുന്നത്. രോഗത്തിെനാപ്പം ഇളയ മകളുടെ വിവാഹവും മുഹമ്മദിന് മുന്നിൽ വെല്ലുവിളിയാകുന്നു. സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇൗ മധ്യവയസ്കൻ. അക്കൗണ്ട് നമ്പർ: പരവൂർ ശാഖ 67288740381 IFSC SBT R 0000071. ഫോൺ: 8138975062.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.