കേരളോത്സവം: സംഘാടകസമിതി യോഗം

കൊട്ടാരക്കര: കുളക്കട ഗ്രാമപഞ്ചായത്തിലെ 2017-18 വർഷത്തെ കേരളോത്സവത്തി​െൻറ സംഘാടകസമിതി യോഗം വ്യാഴാഴ്ച വൈകീട്ട് നാലിന് കുളക്കട ഗവ. വി.എച്ച്.എസ്.എസിൽ ചേരും. പഞ്ചായത്തിലെ ഗ്രന്ഥശാല സംഘങ്ങളുടെ പ്രതിനിധികൾ, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കണമെന്ന് പ്രസിഡൻറ് ജി. സരസ്വതി അറിയിച്ചു. കേരളത്തെ സർക്കാർ മദ്യത്തിൽ മുക്കിക്കൊല്ലുന്നു -എം. അൻസറുദ്ദീൻ കൊട്ടാരക്കര: കേരളത്തെ സർക്കാർ മദ്യത്തിൽ മുക്കിക്കൊല്ലുകയാണെന്ന് മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എം. അൻസറുദ്ദീൻ പറഞ്ഞു. എൽ.ഡി.എഫ് സർക്കാറി​െൻറ പുതിയ മദ്യനയത്തിനെതിരെ മുസ്ലിംലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തി​െൻറ ഭാഗമായി നിയോജകമണ്ഡലം കമ്മിറ്റി കൊട്ടാരക്കര എക്സൈസ് സർക്കിൾ ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫും മദ്യലോബികളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളാണ് ഇതിന് പിന്നിലെന്നും മദ്യനയം തിരുത്തുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിൽനിന്ന് ആരംഭിച്ച മാർച്ച് എക്സൈസ് സർക്കിൾ ഓഫിസിന് സമീപം പൊലീസ് വടം കെട്ടി തടഞ്ഞു. ധർണയിൽ ചടയമംഗലം നിയോജകമണ്ഡലം പ്രസിഡൻറ് എം. അബ്ദുൽ റഷീദ് അധ്യക്ഷതവഹിച്ചു. കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡൻറ് അഹമ്മദ് ഷാ. എസ് സ്വാഗതം പറഞ്ഞു. എ. ഷാഹുൽ ഹമീദ്, പുന്നല ഇബ്രാഹിം കുട്ടി, ഇബ്രാഹിം മുണ്ടപള്ളി, യൂസഫ് ചേലപ്പള്ളി, ഷാഹുദ്ദീൻ, റമീസ് എഴുകോൺ, മുസ്തഫ കാരാളികോണം, എസ്.എ. റഹീം, നിസാം ഈട്ടിമൂട്ടിൽ, നാസർ കടക്കൽ, റമീസ് കാരാളികോണം, അജ്മൽ ഷാ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.