പന്മന: പന്മന മിന്നാംതോട്ടിൽ ദേവീക്ഷേത്രത്തിൽ കരക്കാരും ഭക്തരും കൊടിമരം സമർപ്പിക്കും. ഇതിന് മുന്നോടിയായി കൊടിമരത്തിന് ഉപയോഗിക്കുന്ന തേക്ക് മരം ക്ഷേത്രംതന്ത്രി കീഴ്ത്താമരശേരി രമേശ് ഭട്ടതിരിപ്പാടിെൻറ മുഖ്യകാർമികത്വത്തിൽ വെള്ളിയാഴ്ച നെല്ലിയാപ്പാറ വനമേഖലയിൽനിന്ന് മുറിച്ച് ശാസ്താംകോട്ട ധർമശാസ്ത ക്ഷേത്രത്തിൽ എത്തിക്കും. ശനിയാഴ്ച രാവിലെ ആറിന് ശങ്കരമംഗലത്ത് നിന്നും വാദ്യമേളങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മിന്നാംതോട്ടിൽ ദേവീക്ഷേത്രത്തിലെക്ക് എത്തിക്കുമെന്ന് പ്രസിഡൻറ് മധുസൂദനൻപിള്ള, സെക്രട്ടറി വി. ശ്രീവല്ലഭൻ എന്നിവർ അറിയിച്ചു. കോയിവിള വാർഡ് ഉപതെരഞ്ഞെടുപ്പ് ചവറ:- തേവലക്കര ഗ്രാമപഞ്ചായത്തിലെ കോയിവിള വാർഡിലെ ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. പി. ഓമനക്കുട്ടൻ (എൽ.ഡി.എഫ്), ബി. ബിജു (യു.ഡി.എഫ്), മണികണ്ഠൻപിള്ള (ബി.ജെ.പി) എന്നിവർ തമ്മിലാണ് മത്സരം. സി.പി.ഐ സ്ഥാനാർഥിയായി മത്സരിച്ച വാർഡ് അംഗം പി.ആർ. സുകു സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിെവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. പരസ്യപ്രചാരണം കൊട്ടിക്കലാശത്തോടെ ചൊവ്വാഴ്ച അവസാനിച്ചിരുന്നു. 23 അംഗങ്ങളുള്ള പഞ്ചായത്ത് നിലവിൽ ഭരിക്കുന്നത് പത്ത് അംഗങ്ങളുള്ള കോൺഗ്രസാണ്. രണ്ട് സ്വതന്ത്രന്മാരുടെ പിന്തുണയും കോൺഗ്രസിനുണ്ട്. പയ്യംകുളം എൽ.പി സ്കൂളിലാണ് വോട്ടെടുപ്പ്. 16ന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.