കുളത്തിൽ കുളിക്കാനെത്തിയ യുവാവ്​ മുങ്ങിമരിച്ചു

kol65 nijo കാവനാട്: സുഹൃത്തുക്കളോടൊപ്പം . പോർട്ട് കൊല്ലം അർച്ചനനഗർ 73ൽ ജോൺസ​െൻറ മകൻ നിേജാ ജോൺസനാണ് (21) മരിച്ചത്. തിരുമുല്ലവാരത്തെ കുളത്തിലായിരുന്നു സംഭവം. ചൊവ്വാഴ്ച വൈകീട്ട് 5.30 ഒാടെ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കവെ ആറോടെ നിജോ കുളത്തിൽ മുങ്ങിത്താഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കൾ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ വിവരം പൊലീസിലറിയിക്കുകയായിരുന്നു. തുടർന്ന് ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി നടത്തിയ തിരച്ചിലിനിടയിൽ രാത്രി ഒമ്പതോടെയാണ് മൃതദേഹം കണ്ടെത്തിയത്. വെസ്റ്റ് പൊലീസ് കേസെടുത്തു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: ബെറ്റി. സഹോദരി: നീതു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.