പോളിടെക്നിക് കോഴ്സ്​

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), കമ്പ്യൂറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), ഒാട്ടോകാഡ് 2 ഡി, ഒാട്ടോകാഡ് 3 ഡി, മൊബൈൽ ഫോൺ ടെക്നോളജി, അഡ്വാൻസ്ഡ് കമ്പ്യൂട്ടർ ഹാർഡ്്വെയർ, ഡി.ടി.പി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിവരങ്ങളും കണ്ടിന്യൂയിങ് എജുക്കേഷൻ സെൽ ഓഫിസിൽനിന്ന് ലഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04712360611. അവകാശ അവബോധദിനം നാളെ തിരുവനന്തപുരം: പട്ടികർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന തദ്ദേശീയ ജനതയുടെ അവകാശ -അവബോധ ദിനാചരണത്തി​െൻറ സംസ്ഥാനതല സമാപന യോഗം ബുധനാഴ്ച വിതുരയിലെ പൊടിയക്കാല പട്ടികവർഗ സങ്കേതത്തിൽ മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. തദ്ദേശീയ ജനതയുടെ അവകാശങ്ങൾ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ നടത്തിയ അവകാശ പ്രഖ്യാപനത്തി​െൻറ 10ാം വാർഷികം പ്രമാണിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ല -ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ച് കുടിവെള്ളം ഉറപ്പാക്കൽ, ശുചീകരണം, ബോധവത്കരണം, ആനുകൂല്യവിതരണം തുടങ്ങിയവ സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.