പത്തനാപുരം: നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുകയും അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്ത കെ.ബി. ഗണേഷ് കുമാറിനെതിരെ എൽ.ഡി.എഫിൽ പ്രതിഷേധം. പത്തനാപുരത്തെ സി.പി.െഎ നേതൃത്വം ഗണേഷിെൻറ പ്രവൃത്തി അനവസരത്തിലായിരുെന്നന്ന നിലപാടിലാണ്. എന്നാൽ, പരസ്യപ്രതികരണത്തിന് നേതാക്കൾ തയാറായിട്ടില്ല. ഗേണഷിെൻറ പ്രതികരണങ്ങളോട് സി.പി.എമ്മിലെ ജില്ലയിലെ മുതിർന്ന നേതാക്കൾക്കടക്കം കടുത്ത അമർഷമുണ്ട്. നടൻ എന്നതിനുപരി ഭരണപക്ഷ എം.എൽ.എ എന്ന നിലയിൽ കൂടിവേണം അദ്ദേഹം ഇടപെടേണ്ടതെന്ന അഭിപ്രായമാണ് പല നേതാക്കൾക്കുമുള്ളത്. അതേസമയം, പാർട്ടി കമ്മിറ്റികളിലെ ചർച്ചക്കപ്പുറം പരസ്യമായ നിലപാടിലേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എമ്മും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.