ഫിനാൻസ് പൂട്ടി, ഉടമസ്ഥൻ മുങ്ങിയ സംഭവം നെഞ്ചിടിപ്പോടെ നൂറുകണക്കിന് നിക്ഷേപകർ തടിച്ചുകൂടി

പാറശ്ശാല: പാറശ്ശാലക്ക് സമീപം മത്തം പാലയിൽ സ്വകാര്യ പണമിടപാട് സ്ഥാപനമായ നിർമൽ കൃഷ്ണ ഫിനാൻസി​െൻറ ഉടമ കോടികളുമായി മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് നിക്ഷേപകർ ശനിയാഴ്ചയും തടിച്ചു കൂടി. വെള്ളിയാഴ്ച റോഡ് ഉപരോധിച്ചിരുന്നു. ശനിയാഴ്ച രാവിലെ തന്നെ സ്ഥാപനത്തിന് മുന്നിൽ നിക്ഷേപകർ തടിച്ചുകൂടിയത് ഗതാഗത തടസ്സം സൃഷ്ടിച്ചു. പൊലീസ് സമീപത്തെ സർക്കാർ സ്കൂളിൽ ഇരിക്കാൻ നിക്ഷേപരോട് ആവശ്യപ്പെട്ടു. സ്കൂളിൽ കയറ്റാൻ അധികൃതർ വിസമ്മതിച്ചത് ചെറിയ രീതിയിൽ വാക്കേറ്റമുണ്ടായി. തുടർന്ന് കളിയിക്കാവിള സി.ഐയുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതരുമായി ചർച്ചചെയ്ത് േകാമ്പൗണ്ടിൽ നിക്ഷേപകരെ കയറ്റി. ഇവിടെെവച്ച് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. പാറശ്ശല എം.എൽ.എ സ്ഥലെത്തത്തി പണം തിരികെ നൽകാൻ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു. തമിഴ്നാട്ടിലെയും കേരളത്തിലെയും കലക്ടർമാരുമായി ബന്ധപ്പെട്ട് ഉടമക്കെതിരെ കേെസടുത്ത് അന്വഷണം നടത്താമെന്നും ഉറപ്പുനൽകി. 100 വർഷത്തിലേറെ പഴക്കമുള്ള സ്ഥാപനത്തിൽ പതിനായിരത്തിലധികം നിക്ഷേപകർ ഉള്ളതായി സൂചനയുണ്ട്. ഫിക്സഡ് ഡിപ്പോസിറ്റ്, വസ്തു ജാമ്യത്തിൽ ലോൺ, സ്വർണ പണയം തുടങ്ങിയ നിരവധി സാമ്പത്തിക ഇടപാടുകളാണ് ഇവിടെ നടന്നിരുത്. മക്കളുടെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, തുടങ്ങിയവക്കായി പണം നിക്ഷേപിച്ചവരാണ് അധികവും. ഇവർ ഇനി എന്തുചെയ്യണമെന്നറിയാതെ ദുഃഖത്തിലായിരിക്കുകയാണ്. വരും ദിവസങ്ങളിൽ സമരപരിപാടികൾ ശക്തമാക്കാനാണ് ആക്ഷൻ കൗൺസിലി​െൻറ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.