തിരുവനന്തപുരം: ഓണംവാരാഘോഷത്തിൽ ഹരിത ചട്ടം നടപ്പാക്കുന്നതിൽ വിജയംകണ്ടെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. നഗരസഭയുടെ കീഴിെല ഹരിത സേനയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ഓണംവാരാഘോഷ പരിപാടികൾ നടന്ന പ്രധാനവേദികളായ കനകക്കുന്ന്, പൂജപ്പുരമൈതാനം, സെൻട്രൽ സ്റ്റേഡിയം, കഴക്കൂട്ടം തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം ഹരിതചട്ടം നടപ്പാക്കി. മാലിന്യത്തിെൻറ അളവ് പരമാവധി കുറക്കുന്നതിനാണ് മുൻതൂക്കം നൽകിയത്. വേദികളിൽ പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഉൾപ്പെടെ അജൈവവസ്തുക്കൾ കൊണ്ടുവരുന്നത് നിയന്ത്രിക്കാനും ഉപേക്ഷിക്കുന്നത് തടയാനും സാധിച്ചു. ജൈവമാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്തു. പ്ലാസ്റ്റിക്കിനും മറ്റും ബദൽ സംവിധാനവും ഏർപ്പെടുത്തിയിരുന്നു. വേദികളിലും ഘോഷയാത്ര കടന്നുപോയ സ്ഥലങ്ങളിലും ഉൾപ്പെടെ പ്രത്യേക വാട്ടർ കിയോസ്കുകൾ സ്ഥാപിച്ചാണ് പ്ലാസ്റ്റിക് കുപ്പികളുടെയും ഡിസ്പോസബിൾ ഗ്ലാസുകളുടെയും മറ്റും ഉപയോഗം നിയന്ത്രിച്ചത്. വേദികൾക്ക് സമീപം തുണിസഞ്ചികളും പ്രകൃതി സൗഹൃദ ഉൽപന്നങ്ങളും ലഭ്യമാക്കി. ഘോഷയാത്ര കാണാനെത്തിയവർ വഴിയോരത്ത് ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യവും മറ്റും ഹരിതസേന ശേഖരിച്ച് പുനഃചംക്രമണത്തിന് കൈമാറിയെന്ന് മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.