സാമൂഹിക വികസനത്തിന്​ സാക്ഷരത മാതൃകയാകണം ^ഡി.ജി.പി ബെഹ്റ

സാമൂഹിക വികസനത്തിന് സാക്ഷരത മാതൃകയാകണം -ഡി.ജി.പി ബെഹ്റ തിരുവനന്തപുരം: സാമൂഹിക വികാസത്തിനുള്ള ഉൗർജമാകണം സാക്ഷരതയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സാക്ഷരത മിഷൻ നടപ്പാക്കിവരുന്ന മറുനാടൻ തൊഴിലാളി സാക്ഷരത, ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ തുടർ വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികൾ ഈ ലക്ഷ്യം മുന്നിൽകണ്ടുള്ളതാണ്. ഇത്തരം പദ്ധതികൾ ഇതര സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകസാക്ഷരത ദിനത്തോടനുബന്ധിച്ച് സാക്ഷരത മിഷൻ ഓഫിസിൽ നടന്ന ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരും വർഷങ്ങളിൽ കേരളം അഭിമുഖീകരിക്കാൻ പോകുന്ന ഗുരുതര പ്രശ്നം കുടിവെള്ളത്തിേൻറതാകും. സംസ്ഥാനത്ത് പരിപൂർണ സാക്ഷരത നടപ്പാക്കാനുള്ള സാക്ഷരത മിഷ​െൻറ ശ്രമങ്ങളെ രാജ്യം ശ്രദ്ധാപൂർവമാണ് നോക്കുന്നത്. ജയിലുകളിൽ സാക്ഷരത പ്രവർത്തനം ഉൗർജിതമാക്കണമെന്നും ബെഹ്റ പറഞ്ഞു. പതാക ഉയർത്തൽ ചടങ്ങും അദ്ദേഹം നിർവഹിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള കൈപ്പുസ്തകത്തി​െൻറ പ്രകാശനം കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ ബാബു നിർവഹിച്ചു. സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർമാരായ കെ. അയ്യപ്പൻനായർ, ഡോ.ജെ. വിജയമ്മ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.