തിരുവനന്തപുരം: ഓണാഘോഷം നടക്കുന്ന 30 വേദികളെ അഞ്ച് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷക്രമീകരണം നടത്തിയത്്. സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിെൻറ നേതൃത്വത്തിൽ ഈ അഞ്ച് ഡിവിഷനുകളിലായി 1700 ഓളം പൊലീസുകാരും ഷാഡോ, മഫ്തി, പിങ്ക് വിഭാഗങ്ങളും സുരക്ഷക്കായി രംഗത്തെത്തി. നൂറോളം കാമറകളും ഹെലിക്യാം നിരീക്ഷണവും സുരക്ഷക്കായി സജ്ജീകരിച്ചു. പ്രധാനവേദിയായ കനകക്കുന്നിൽ 30 കാമറകളാണ് സ്ഥാപിച്ചത്. പകലും രാത്രിയും ഇടറോഡുകൾ പരിശോധിക്കുന്നതിന് ബൈക്ക് ബൂസ്റ്റർ സ്ഥിരമായി പേട്രാളിങ് നടത്തി. സ്ത്രീ സുരക്ഷക്കായി പിങ്ക് പൊലീസും രംഗത്തെത്തി. തിരുവോണം അവിട്ടം നാളുകളിൽ 30 റിസർവ് പൊലീസ് സേനയെ വിന്യസിച്ചതായി കമീഷണർ അറിയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളുടെ പൂർണ പിന്തുണയും സഹകരണവും പൊലീസിന് ലഭിച്ചത് അവരുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉൗർജം പകർന്നെന്നും അദ്ദേഹം പറഞ്ഞു. പ്രധാന കേന്ദ്രങ്ങളിൽ ബോംബ് സ്ക്വാഡിെൻറ പരിശോധനയും നടത്തുന്നുണ്ട്. ഉത്സവ നഗരിയിൽ ജനങ്ങൾക്ക് എല്ലാതരത്തിലുള്ള സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് പ്രത്യേക ഹെൽപ് ഡെസ്കും അനൗൺസ്മെൻറും ഒരുക്കാനും പൊലീസ് മറന്നില്ല. തിരുവരങ്ങിൽ കരുത്തായി ഗരുഡൻ പറവ തിരുവനന്തപുരം: ഐതിഹ്യങ്ങളിലെ കരുത്തുറ്റ കഥാപാത്രമായ ഗരുഡനെ തിരുവരങ്ങിൽ അവതരിപ്പിച്ച് പാണാവള്ളി മുകുന്ദമണി എന്നറിയപ്പെടുന്ന പി. മുകുന്ദ പ്രസാദും സംഘവും ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. കശ്യപ പ്രജാപതിയുടെ ഭാര്യമാരായ കദ്രു-വിനതമാരിൽ വിനതയുടെ പുത്രനായ ഗരുഡെൻറ കഥകളാണ് ഗരുഡപ്പറവയിലൂടെ വേദിക്ക് അനുഭൂതി നൽകിയത്. ചെണ്ട, മദ്ദളം, വലംതല, ഇലത്താളം എന്നീ വാദ്യോപകരണങ്ങളുടെ സഹായത്തോടുകൂടി കഥകളിയിലെ ഹംസത്തിെൻറ വേഷസാമ്യമുള്ള രണ്ടുപേർ ചേർന്നുള്ള ഗരുഢൻ പറവ കാണികളെ ആവേശത്തിലാഴ്ത്തി. മനയോല, ചായില്യം, ചാഞ്ചില്യം, കൺമഷി എന്നീ ചായങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഭദ്രകാളി ക്ഷേത്രങ്ങളിലാണ് ഇത് സാധാരണയായി അവതരിപ്പിച്ചുവരുന്നത്. 2012ൽ ഫോക്ലോർ അക്കാദമി പുരസ്കാരം പി. മുകുന്ദപ്രസാദിന് ലഭിച്ചിട്ടുണ്ട്. സംഗീതമഴ പെയ്യിച്ച് വനിതകൾ തിരുവനന്തപുരം: സംഗീതികയിൽ സംഗീതമഴ പെയ്യിച്ച് 15 വനിതകൾ. കനകക്കുന്നിലെ ഓണാഘോഷങ്ങൾക്ക് ഇരട്ടി മധുരം നൽകുകയാണ് തിരുവനന്തപുരം ഗവ. സംഗീത കോളജിലെ പൂർവ വിദ്യാർഥികൾ. ഡോ. ബി. അരുന്ധതി, കെ. േപ്രമലത, ശ്രീലത, ഡോ. സുമന ദേവി, ഡോ. ജി. സുജാത, ഡോ. അനുരാധ വി.കെ, ഡോ. ശോഭ വി.നായർ, പ്രീത മോഹൻ, കെ.ആർ. ശ്യാമ, ടി.എസ്. രാജി, പി. വിനിത, സുധ ഗണേഷ്, െജ. വീണ , ഡോ. ലക്ഷ്മി ജെ.നായർ, ബി. ബിന്ദു എന്നിവരാണ് വായ്പ്പാട്ടിലൂടെ സംഗീതികയിലെ വേദിക്ക് കുളിർമ സമ്മാനിച്ചത്. ബോംബെ ഗണേഷ്, ആറ്റിങ്ങൽ മധു എന്നിവർ പിന്നണിയിൽ കരുത്തുപകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.