കൊലപാതകം വെളിവാക്കുന്നത് ഫാഷിസത്തിെൻറ ഏറ്റവും വികൃതമായ മുഖം- രമേശ് ചെന്നിത്തല തിരുവനന്തപുരം: വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായി പോരാടിയ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഭവം ഫാഷിസത്തിെൻറ ഏറ്റവും വികൃതമായ മുഖമാണ് വെളിവാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് തഴച്ചുവളരുന്ന വർഗീയതക്കെതിരെ തെൻറ തൂലിക ആയുധമാക്കിയ ഏറ്റവും ധീരയായ മാധ്യമപ്രവർത്തകയായിരുന്നു ഗൗരി. വർഗീയ ഫാഷിസ്റ്റ് സമീപനങ്ങളെ എതിർക്കാൻ ധൈര്യം കാട്ടിയ മാധ്യമപ്രവർത്തകയുടെ കൊലപാതകം ഇന്ത്യൻ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് വഴിമാറുന്നു എന്നതിെൻറ തെളിവാണെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.