വിളപ്പിൽ: വൈദ്യുതിപ്രഭയിൽ മുങ്ങി ഓണനിലാവ് പൊഴിച്ചുനിൽക്കുന്ന ശാസ്താംപാറയിലേക്ക് സന്ദർശക പ്രവാഹം. വിളപ്പിൽ ഗ്രാമ പഞ്ചായത്ത് ശാസ്താംപാറ ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷമാണ് ഉത്രാട നാളിൽ തുടങ്ങിയത്. ഏഴുനാൾ നീണ്ട ആഘോഷങ്ങളിൽ നാടൻ കലാപ്രകടനങ്ങൾ, പ്രകാശ വർണ വിസ്മയം ഉൾപ്പെടെ കാണികൾക്ക് അഭൂതപൂർവമായ കാഴ്ചകൾ സമ്മാനിക്കും. സഞ്ചാരികളുടെ കണ്ണിനും കാതിനും കുളിരേകുന്ന ചെറു പൂരത്തോടെയായിരുന്നു ഞായറാഴ്ച ശാസ്താംപാറയിൽ ഓണനിലാവ് ആരംഭിച്ചത്. 2010ൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ വികസിപ്പിച്ചെടുത്ത ശാസ്താംപാറ പ്രകൃതിയുടെ മടിത്തട്ടാണ്. കഴിഞ്ഞ വർഷം മുതലാണ് വിളപ്പിൽ പഞ്ചായത്ത് നാട്ടുകാരുടെ സഹകരണത്തോടെ ഓണനിലാവ് എന്ന പേരിൽ ഓണം വാരാഘോഷത്തിന് തുടക്കമിട്ടത്. നഗരത്തിൽ നിന്നടക്കം ലക്ഷത്തിലേറെപ്പേരാണ് ഓണനിലാവ് ആസ്വദിക്കാൻ ശാസ്താംപാറ കുന്നിനു മുകളിലെത്തിയത്. ജനപങ്കാളിത്തം ഇക്കുറി അതിനും മുകളിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. നാല് കോടി ചെലവഴിച്ച് നിർമിക്കുന്ന ശാസ്താംപാറയിലേക്കുള്ള റോഡിെൻറ പ്രവർത്തനോദ്ഘാടനം, ഹൈമാസ്റ്റ് ലൈറ്റിെൻറ സ്വിച്ചോൺ എന്നിവ ഞായറാഴ്ച വൈകീട്ട് നാലിന് ശാസ്താംപാറയിൽ ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വിജയരാജ്, ബ്ലോക്ക് വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ, പഞ്ചായത്തംഗം ജയകുമാർ എന്നിവർ പെങ്കടുത്തു. പഞ്ചായത്തിെൻറ തനത് ഫണ്ടിൽനിന്ന് ശാസ്താംപാറ ഓണം വാരാഘോഷത്തിന് ഒരു ലക്ഷം വിനിയോഗിക്കാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. സമീപ പഞ്ചായത്തുകൾ ഓണ ഫണ്ടിൽ നിന്ന് 15,000 രൂപ വീതം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.