വെഞ്ഞാറമൂട്ടിൽ ഓണത്തിരക്കിലും ഗതാഗതക്കുരുക്കൊഴിവാക്കി പൊലീസി​െൻറ സമയോചിതമായ ഇടപെടൽ

വെഞ്ഞാറമൂട്: . എം.സി റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് വെഞ്ഞാറമൂട്. ഓണം തുടങ്ങിയതോടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. തിരക്ക് കൂടിയതോടെ വെഞ്ഞാറമൂട് പൊലീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങുകയായിരുന്നു. തിരക്ക് കൂടുതലുള്ള സമയങ്ങളിൽ വെഞ്ഞാറമൂട് ജങ്ഷൻ ഒഴിവാക്കി പിരപ്പൻകോടുനിന്ന് നാഗരുകുഴി നെല്ലനാട് വഴി വാഹനങ്ങൾ തിരിച്ചുവിട്ടും അനധികൃത പാർക്കിങ് കർശനമായി നിയന്ത്രിച്ചും കൂടുതൽ പൊലീസുകാരെ ഗതാഗതം നിയന്ത്രിക്കാൻ നിയോഗിച്ചുമാണ് രൂക്ഷമായ ട്രാഫിക് കുരുക്കിന് പരിഹാരമുണ്ടാക്കിയത്. വെഞ്ഞാറമൂട് സി.ഐയും എസ്.ഐയും നേരിട്ടുതന്നെ മുഴുവൻ സമയ ഗതാഗത നിയന്ത്രണത്തിന് രംഗത്തിറങ്ങി. ഇതോടെയാണ് എം.സി റോഡുവഴിയുള്ള യാത്രക്കാർക്കും നാട്ടുകാർക്കും ആശ്വാസമായി ഗതാഗതക്കുരുക്ക് നിയന്ത്രണാധീനമാക്കാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.