മാനുഷരെല്ലാരും ഒന്നെന്ന അവസ്ഥയിലേക്ക് മടങ്ങണം -വെള്ളാപ്പള്ളി കൊല്ലം: മാനുഷരെല്ലാരും ഒന്നെന്ന അവസ്ഥയിലേക്ക് മടങ്ങാനാകണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷെൻറ ആഭിമുഖ്യത്തിൽ ശേങ്കഴ്സ് ആശുപത്രിയിൽ സംഘടിപ്പിച്ച ഒാണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രി വികസനത്തിന് ലഭിക്കേണ്ട തുക തടസ്സപ്പെടുത്താൻ ചിലർ ശ്രമിെച്ചന്നും അദ്ദേഹം പറഞ്ഞു. ഡോ. ജി. ജയദേവൻ അധ്യക്ഷത വഹിച്ചു. എസ്. സുവർണകുമാർ, പ്രീതി നടേശൻ, മോഹൻ ശങ്കർ, എൻ. രാജേന്ദ്രൻ, ഡോ.ഡി. കണ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.